ചന്ദ്രനിലിറങ്ങിയ പന്ത്രണ്ട് പേരില്‍ ഏറ്റവും ഒടുവില്‍ അവിടെ കാല്‍കുത്തിയ ജീന്‍ സെര്‍നന്‍ (82) വിടവാങ്ങി.

അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി 1972 ലാണ് സെര്‍നന്‍ ചന്ദ്രനിലിറങ്ങിയത്. അപ്പോളോ 17 ന്റെ കമാന്‍ഡറായിരുന്നു അദ്ദേഹം. 

ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയുള്ള അമേരിക്കന്‍ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17 ദൗത്യം. 

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു സെര്‍നന്റെ അന്ത്യം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ട്വിറ്ററിലൂടെയാണ് സെര്‍നന്‍ വിടവാങ്ങിയ വിവരം ലോകത്തെ അറിയിച്ചത്.

Nasa
Credits: NASA

1972 ഡിസംബര്‍ 11ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്താണ് സെര്‍നാന്‍ അടങ്ങിയ മൂവര്‍ സംഘം കാലുകുത്തിയത്. ഇതില്‍ സെര്‍നാന്‍ ആണ് അവസാനം ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങിയത്. ചന്ദ്രനിലെ അഗ്നിപര്‍വ്വതങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

ചന്ദ്രനിലിറങ്ങിയ 12 പേരില്‍ ഇപ്പോള്‍ ആറുപേര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്.

 

CERNAN
Credits: NASA

 1934 മാര്‍ച്ച് 14ന്‌ ജനിച്ച സെര്‍നാന്റെ  യഥാര്‍ത്ഥ പേര് യുജിന്‍ ആഡ്രോ സെര്‍നന്‍ എന്നാണ്. അപ്പോളോ യാത്രയ്ക്ക് മുന്‍പ് സെര്‍നാര്‍  1966ലും 1969ലുമായി രണ്ട് തവണ ബഹിരാകാശ യാത്ര നടത്തി.

നേവല്‍ ആവിയേറ്റര്‍ യോഗ്യത നേടിയ സെര്‍നാന്‍ പിന്നീട് നാസ ബഹിരാകാശ യാത്രികരുടെ മൂന്നാം ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1976ല്‍ വിരമിച്ച ഇദ്ദേഹം പിന്നീട് അമേരിക്കന്‍ മാധ്യമരംഗത്തും ബിസിനസ് രംഗത്തുമാണ് പ്രവര്‍ത്തിച്ചത്. 

CERNAR

നാലുമക്കളും ഒന്‍പത് പേരക്കുട്ടികളും അടങ്ങുന്നതാണ് സെര്‍നന്റെ കുടുംബം.സംസ്‌കാര ചടങ്ങുകള്‍ എന്നാണെന്ന് അടുത്ത ദിവസങ്ങളില്‍ അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.