ഗവേഷണ ആവശ്യങ്ങള്‍ക്കായി ഭൂമിയ്ക്ക് പുറത്തേക്ക് സഞ്ചരിക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാരകമായ കോസ്മിക് കിരണങ്ങളാണ്. മനുഷ്യനെ ചൊവ്വയില്‍ അയക്കാന്‍ പദ്ധതിയിടുമ്പോഴും നേരിടുന്ന പ്രധാന വെല്ലുവിളിയും അത് തന്നെ.
ഈ സാഹചര്യത്തിലാണ് പ്രതീക്ഷയുണര്‍ത്തുന്ന നിരീക്ഷണവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ രംഗത്തെത്തുന്നത്. ഭൂമിയിലെ ജീവജാലങ്ങളില്‍ നിന്നും വികിരണത്തെ പ്രതിരോധത്തെ തടയുക എന്ന ആശയം. ആണവച്ചോര്‍ച്ചയുണ്ടായ ചെര്‍ണോബിലില്‍ വളരുന്ന ഫംഗസുകളില്‍ നിന്നും വികിരണത്തെ പ്രതിരോധിക്കാനുള്ള കവചം നിര്‍മിക്കാനാവുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയും സ്റ്റാന്‍ഫോര്‍ഡിലെ ശാസ്ത്രജ്ഞരും നടത്തിയ പഠനത്തില്‍ 'ക്രിപ്‌റ്റോകോക്കസ് നിയോഫോര്‍മാന്‍' എന്ന ഫംഗസിന്റെ നേര്‍ത്ത സാമ്പിളിന് കോസ്മിക് കിരണങ്ങളുടെ രണ്ട് ശതമാനം തടയാനും ആഗിരണം ചെയ്യാനും കഴിഞ്ഞതായി കണ്ടെത്തി.
ഇത് തീര്‍ച്ചയായും ബഹിരാകാശ സഞ്ചാരികള്‍ക്ക് സംരക്ഷണം നല്‍കാന്‍ മാത്രമുള്ള ശേഷിയല്ല. എന്നാല്‍ പഠനം നടത്തിയത് കേവലം രണ്ട് മില്ലീമീറ്റര്‍ കനമുള്ള സാമ്പിള്‍ ഉപയോഗിച്ചാണ്. എന്നാല്‍ ഫംഗസിന്റെ 21 സെന്റീമീറ്റര്‍ കനമുള്ള ഒരു പാളിയാണ് ഉപയോഗിക്കുന്നത് എങ്കില്‍ അതിന് മനുഷ്യരെ സംരക്ഷിക്കൊനുള്ള ശേഷിയുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. എങ്കിലും ഇനിയേറെ കടമ്പകള്‍ താണ്ടിയാലേ ഈ കണ്ടെത്തല്‍ ഫലപ്രാപ്തിയിലെത്തൂ.
Content Highlights: fungus growng at chernobyl could protect astronauts from cosmic rays