ന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് റോക്കറ്റിനാവശ്യമായ ഇന്ധനം ഉത്പാദിപ്പിക്കുന്ന  പദ്ധതി ചൊവ്വാ പര്യവേക്ഷണത്തിനും ഗുണം ചെയ്യുമെന്ന് ഇലോൺ മസ്ക്. കഴിഞ്ഞ വർഷം ജനുവരിയിൽ ഈ ദ്ധതിയിലേക്ക് താൽപര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് കീഴിലാണ് ഈ പദ്ധതി ചൊവ്വയ്ക്കും ഗുണം  ചെയ്യുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം റീ ട്വീററ്റ് ചെയ്തത്. 

മനുഷ്യ രാശി മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന് ഒരു പരിധി വരെ തടയിടാന്‍ പദ്ധതിക്ക് കഴിയുമെന്നാണ്  വിലയിരുത്തപ്പെടുന്നു.  ഇത്തവണത്തെ ടൈം മാഗസിൻ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ കൂടിയാണ് ഇലോണ്‍ മസ്‌ക്. 

കാര്‍ബണ്‍ ഡയോക്‌സൈഡ് ഉപയോഗിച്ച് ഇന്ധനം നിര്‍മിക്കുന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ കണ്ടുപിടുത്തം നടത്തിയത് നൊബേല്‍ സമ്മാന ജേതാവ് കൂടിയായ പോള്‍ സാബട്ടിയറാണ്. കാര്‍ബണ്‍ ഡയോക്‌സൈഡ് ഹൈഡ്രജനുമായി കലര്‍ത്തുമ്പോള്‍ മീതെയ്‌നും ജലവും ഉത്പാദിപ്പിക്കപ്പെടുന്നു. ടെക്‌സാസില്‍ നിര്‍മിച്ചെടുക്കുന്ന സ്‌പേസ് എക്‌സിന്റെ റോക്കറ്റ് എഞ്ചിന്‍ ലിക്വിഡ് മീതെയ്ന്‍, ലിക്വിഡ് ഓക്‌സിജന്‍ എന്നിവയാലാണ് പ്രവര്‍ത്തിക്കുന്നത്. 

ടെക്‌സാസില്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്ന നെറ്റ് പ്ലാന്റ് എന്ന പേരിലൊരു കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഇലോണിന്റെ റോക്കറ്റ് നിര്‍മാണ കേന്ദ്രത്തിന് തൊട്ടടുത്തു തന്നെ ആണ് ഇതും സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ നെറ്റ് പ്ലാന്റില്‍ നിന്നും റോക്കറ്റിനാവശ്യമായ ഇന്ധനം ഉത്പാദിപ്പിക്കാനുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് ഇലോണ്‍ വാങ്ങുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്ന സാങ്കേതിക വിദ്യകളുടെ വികസനത്തിനായി പത്ത് കോടി രൂപ (100 മില്ല്യണ്‍)  സമ്മാനവും ഇലോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്ന പ്രക്രിയ ശ്രമകരമാണെന്നത് മാത്രമല്ല ചെലവേറിയതുമാണ്. ഐസ് ലാന്‍ഡിലെ ക്ലിംവര്‍ക്ക്‌സ് എന്ന പേരില്‍ ഇത്തരത്തില്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ വലിച്ചെടുക്കുന്ന കമ്പനിക്ക് ഒരു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കന്‍ ചെലവാകുന്നത് 44,000 മുതല്‍ 59,000 രൂപയാണ് (600-800 ഡോളര്‍). നിലവില്‍ ചെലവ് 7,000 ത്തില്‍ താഴെയാക്കാനുള്ള ശ്രമത്തിലാണ് ക്ലിംവര്‍ക്ക്‌സ്. റോക്കറ്റ് എഞ്ചിനിലെ ലിക്വിഡ് മീഥെയ്‌നും ഓക്‌സിജനും കത്തുമ്പോള്‍ ജലവും കാര്‍ബണ്‍ ഡയോക്‌സൈഡുമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാല്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇതിന് വിപരീത ഫലമുണ്ടാകും. 

Content Highlights: elon musk to enter carbon capture business to make rocket fuel