ഭൂമി കറങ്ങുന്നുണ്ടെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ നഗ്നനേത്രങ്ങള്‍ക്കൊണ്ട് നോക്കി അത് അനുഭവിക്കാന്‍ നമുക്ക് സാധിക്കില്ല. ക്യാമറയില്‍ പകര്‍ത്തിയ ക്ഷീരപഥത്തിന്റെ ടൈംലാപ്‌സ് വീഡിയോ കണ്ടാല്‍ ഭൂമിയുടെ പരിക്രമണം സംബന്ധിച്ച നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ മാറി മറഞ്ഞേക്കും. 

2017 ല്‍ ആര്യെഹ് നൈറെന്‍ബെര്‍ഗ് എന്ന യൂട്യൂബറാണ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്. സോണി എ7എസ് ഐഐ ക്യാമറയും കാനോന്‍ 24-70 എംഎം എഫ് 2.8 ലെന്‍സും ഉപയോഗിച്ചാണ് ഈ വീഡിയോ പകര്‍ത്തിയത്. 

ബഹിരാകാശ ഫോട്ടോഗ്രഫിക്കായി ഉപയോഗിക്കുന്ന ഇക്വട്ടോറിയല്‍ ട്രാക്കിങ് മൗണ്ട് ഉപയോഗിച്ച് മൂന്ന് മണിക്കൂറെടുത്താണ് ഈ വീഡിയോ പകര്‍ത്തിയത്. 

എഴുത്തുകാരനായ ആഡം സാവേജ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ഇത് വീണ്ടും ചര്‍ച്ചയായത്. 

സൗരയൂഥത്തിലെ ഓരോ ഗ്രഹത്തിനും അതിന്റേതായ പരിക്രമണ സമയമുണ്ട്. 24 മണിക്കൂര്‍ സമയം കൊണ്ടാണ് ഭൂമി ഒറ്റത്തവണ സ്വയം തിരിയുന്നത്. മറ്റ് ഗ്രഹങ്ങള്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ട്.

Content Highlights: Earth's Rotation Visualized in a Timelapse of the Milky Way Galaxy