തിരുവനന്തപുരം: ഊര്‍ജ സംരക്ഷണ സന്ദേശം ഉയര്‍ത്തി ശനിയാഴ്ച ഭൗമ മണിക്കൂര്‍ ആചരിക്കും.
 
ഭൗമ മണിക്കൂറിലൂടെ ഓരോ വര്‍ഷവും കെ.എസ്.ഇ.ബി. ഗ്രിഡില്‍ 147 മെഗാവാട്ടിന്റെ വൈദ്യുതി ഉപയോഗക്കുറവാണ് രേഖപ്പെടുത്താന്‍ സാധിച്ചതെന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഇന്ത്യയുടെ സംസ്ഥാന ഡയറക്ടര്‍ രഞ്ജന്‍ മാത്യു വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

വീട്ടിലേയും ഓഫീസിലേയും കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും പരമാവധി വൈദ്യുതി വിളക്കുകള്‍ രാത്രി 8.30 മുതല്‍ 9.30 വരെ അണച്ച് ഊര്‍ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുക എന്നതാണ് ലക്ഷ്യം.

'ഗോ ടു റൂഫ് ടോപ്പ് സോളാര്‍' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.