ന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ബാഹ്യമണ്ഡലത്തില്‍ ആര്‍ഗോണ്‍ 40 തിരിച്ചറിഞ്ഞു. ഓര്‍ബിറ്ററില്‍ ഘടിപ്പിച്ചിട്ടുള്ള ചന്ദ്രാസ് അറ്റ്‌മോസ്‌ഫെറിക് കോംപോസിഷന്‍ എക്‌സ്‌പ്ലോറര്‍-2 (ചേസ്-2)ന്റെ സഹായത്താലാണ് ഇത് സാധ്യമായത്. 

ചന്ദ്രോപരിതലത്തില്‍ നിന്നും 100 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് ചന്ദ്രയാന്‍-2 ആര്‍ഗോണ്‍-40 കണ്ടെത്തിയത്. ഉല്‍കൃഷ്ട വാതകമായ ആര്‍ഗോണിന്റെ ഐസോടോപ്പ് ആണ് ആര്‍ഗോണ്‍ 40 അഥവാ 40Ar. 

ചന്ദ്രന്റെ ബാഹ്യമണ്ഡലത്തിലെ പ്രധാന ഘടകമാണ് ആര്‍ഗണ്‍ 40 എന്ന് ഐഎസ്ആര്‍ഓ പറയുന്നു. പോട്ടാസ്യം-40 ന്റെ റേഡിയോ ആക്ടീവ് വിഘടനത്തില്‍ നിന്നാണ് ആര്‍ഗോണ്‍-40 ഉണ്ടാവുന്നത് എന്നും ഐഎസ്ആര്‍ഓ പറഞ്ഞു. 

ചന്ദ്രനെ വലയം ചെയ്യുന്ന നേര്‍ത്ത വാതകപാളിയയെ ആണ് ചാന്ദ്ര ബാഹ്യമണ്ഡലമെന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ചന്ദ്രോപരിതലത്തിന് താഴെയാണ് റേഡിയോ ആക്റ്റീവ് ആയ പൊട്ടാസ്യം-40 ഉള്ളത്. ഇത് വിഘടിച്ച് ആര്‍ഗോണ്‍-40 വാതകമായി മാറുകയും അത് പിന്നീട് ബാഹ്യമണ്ഡലത്തിലേക്ക് വ്യാപിക്കുകയുമാണ് ചെയ്യുന്നതെന്ന് ഐഎസ്ആര്‍ഓ പറഞ്ഞു. 

ഒരു ന്യൂട്രല്‍ മാസ് സ്‌പെക്ട്രോമീറ്റര്‍ അടിസ്ഥാനമാക്കിയുള്ളതാണ് ചന്ദ്രാസ് അറ്റ്‌മോസ്‌ഫെറിക് കോംപോസിഷന്‍ എക്‌സ്‌പ്ലോറര്‍-2 (ചേസ്-2). ഇതിന് 1-300 ആറ്റോമിക് മാസ് യൂണിറ്റ് (എഎംയു) പരിധിയിലുള്ള ലൂണാര്‍ ന്യൂട്രല്‍ എക്‌സോഫിയറിലെ ഘടകങ്ങളെ കണ്ടെത്താന്‍ കഴിയും.

ഒരു ഘനീഭവിക്കുന്ന വാതകമാണ് ആര്‍ഗോണ്‍ 40. ഇത് വിവിധ താപനിലകളിലും സമ്മര്‍ദ്ദങ്ങളിലും വ്യത്യസ്തമായി പ്രതികരിക്കുന്നു. ഇത് ചന്ദ്രരാത്രിയില്‍ ഘനീഭവിക്കുകയും ചന്ദ്രപ്രഭാതത്തിനുശേഷം വാതകം വീണ്ടും ചന്ദ്ര ബാഹ്യമണ്ഡലത്തിലേക്ക് വ്യാപിക്കാന്‍ തുടങ്ങുകയും ചെയ്യും.

Content Highlights: Chandrayaan 2 orbiter detected Argon-40 in the lunar exosphere