ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഇടം ലഭിക്കാന്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമൊരുക്കി സ്‌പേസ് എക്‌സ്. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള ബുക്കിങ് അല്ല ഇത്. വിവിധ ആവശ്യങ്ങള്‍ക്കായി ബഹിരാകാശത്തേക്ക് ചെറു ഉപഗ്രങ്ങള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ എത്തിക്കുവാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്‌പേസ് എക്‌സ് ഒരുക്കുന്ന ഈ സൗകര്യം ഉപയോഗപ്പെടുത്താം. 

നാസ ഉള്‍പ്പടെ വിവിധ ബഹിരാകാശ ഏജന്‍സികളും സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളും ബഹിരാകാശത്തേക്ക് ചെറു ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതിന് സ്‌പേസ് എക്‌സ് റോക്കറ്റുകളെ ആശ്രയിക്കാറുണ്ട്. ഈ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് സ്‌പേസ് ഒരു ഏകജാലക റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

സ്‌മോള്‍സാറ്റ് റൈഡ് ഷെയര്‍ പ്രോഗ്രാമിന് കീഴില്‍ 200 കിലോഗ്രാം വരെ ഭാരമുള്ള വസ്തു ബഹിരാകാശത്തേക്കയക്കാന്‍ പത്ത് ലക്ഷം ഡോളറാണ് ചിലവ് വരിക. ഉപയോക്താക്കള്‍ക്ക് 5000 ഡോളര്‍ ആദ്യ നിക്ഷേപമായി നല്‍കി മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളായി പണം നല്‍കിയാല്‍ മതി.

ജൂണ്‍ മുതല്‍ റൈഡ് ഷെയര്‍ ഫാല്‍ക്കണ്‍ റോക്കറ്റുകള്‍ വിക്ഷേപിക്കാനാണ് സ്‌പേസ് എക്‌സ് പദ്ധതിയിടുന്നത്.

Content Highlights: book space on falcon 9 rocket by space x through website