ണ്ട് ദശാബ്ദക്കാലത്തെ കഠിനാധ്വാനത്തിനൊടുവില്‍ ജ്യോതിശാസ്ത്രജ്ഞരുടെ ആ വലിയ സംഘം അവരുടെ ആ മഹത്തരമായ സൃഷ്ടി അനാച്ഛാദനം ചെയ്തു. പ്രപഞ്ചത്തിന്റെ ഏറ്റവും സമഗ്രമായ ഭൂപടം. 

1200 കോടി വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കുള്ള പ്രപഞ്ചത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്നതാണ് ഈ ഭൂപടമെന്ന് സി നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ലോആന്‍ ഡിജിറ്റല്‍ സ്‌കൈ സര്‍വേ (എസ്ഡിഎസ്എസ്)യില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയും നാല്പത് ലക്ഷത്തിലധികം ഗാലക്‌സികളേയും ക്വാസറുകളേയും (നക്ഷത്രസദൃശ വസ്തു) വിശകലനം ചെയ്താണ് ഭൂപടം തയ്യാറാക്കിയത്. 

പ്രപഞ്ചം എത്ര വേഗത്തില്‍ വളരുന്നുവെന്നതിനെക്കുറിച്ചുള്ള ജ്യോതിശാസ്ത്ര സമൂഹത്തിലെ ഒരു പ്രധാന ചര്‍ച്ച പരിഹരിക്കാന്‍ ഈ ഭൂപടം സഹായിച്ചേക്കാം. 

ഇത് പ്രപഞ്ച വികാസത്തിന്റെ സമ്പൂര്‍ണമായ കഥ ആണെന്നാണ് ഭൂപടത്തിന് വേണ്ടി പ്രവര്‍ത്തിച്ച കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഗവേഷകനായ വില്‍ പെര്‍സിവല്‍ ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. 

പദ്ധതി വിവരങ്ങള്‍ അനുസരിച്ച് 600 കോടി വര്‍ഷം മുമ്പാണ് ആ കഥയിലെ ഒരു സുപ്രധാന സംഭവം നടന്നത്. അക്കാലയളവിലാണ് പ്രപഞ്ച വികാസം ത്വരിതഗതിയിലായത്. 

പ്രപഞ്ച വികാസത്തിന്റെ നിരക്ക് അഥവാ ഹബിള്‍ കോണ്‍സ്റ്റന്റ്, ജ്യോതി ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒരു വലിയ വിഷയമാണ്. ആ മൂല്യം കണ്ടെത്താനുള്ള സൈദ്ധാന്തിക കണക്കുകൂട്ടലുകള്‍ യഥാര്‍ത്ഥ നിരീക്ഷണങ്ങളുമായി ഒരിക്കലും യോജിച്ചിരുന്നില്ല.

എന്നാല്‍ പുതിയ ഭൂപടം ഉപയോഗിച്ച് നിരന്തരമായുള്ള വികാസം സംഭിക്കുക എന്നതിന് പകരം ഒരു പ്രത്യേക സമയത്തില്‍ പ്രപഞ്ചവികാസത്തിന് വേഗത കൈവരിക്കുന്നുവെന്ന് നിര്‍ണയിക്കുകയും അതുവഴി ആ പൊരുത്തക്കേട് പരിഹരിച്ചതായും എസ്ഡിഎസ്എസ് സംഘം വിശ്വസിക്കുന്നു. 

Content Highlights: astronomers release largest map of the universe history