
മോസ്‌കോ: വീട്ടില്‍ പൂന്തോട്ടമുണ്ടാക്കിയിട്ടും പച്ചക്കറികൃഷി ചെയ്യാത്തവര്‍ ശ്രദ്ധിക്കുക. ബഹിരാകാശ യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ 'ലാഡ' എന്ന ഹരിതഗൃഹത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറികൃഷിക്ക് തുടക്കമിട്ടുകഴിഞ്ഞു.
ആദ്യഘട്ടത്തില്‍ പയര്‍, ഭക്ഷണത്തിനുള്ള ഇലച്ചെടികള്‍, കുള്ളന്‍ഗോതമ്പ് തുടങ്ങിയവ കൃഷിചെയ്ത് വിളവെടുക്കുകയും ചെയ്തു.
എല്ലാം ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കിക്കഴിഞ്ഞതായി റഷ്യന്‍ ഗവേഷക മാര്‍ഗരിറ്റ ലെവിന്‍സ്‌കിഖ് മോസ്‌കോയിലെ ബഹിരാകാശ സമ്മേളനത്തില്‍ അറിയിച്ച കാര്യം, RIA NOVOSTI റിപ്പോര്‍ട്ട് ചെയ്തു. റഷ്യയിലെ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോമെഡിക്കല്‍ പ്രോബ്ലംസി'ലെ അംഗമാണ് മാര്‍ഗരിറ്റ.
![]() |
ബഹിരാകാശ നിലയത്തില്‍ കൃഷിചെയ്ത ഇലക്കറി |
ബഹിരാകാശത്ത് കൃഷിചെയ്യുമ്പോള്‍ ഈ പച്ചക്കറികള്‍ക്ക് ജനിതകമായി എന്തെങ്കിലും മാറ്റംവരുന്നുണ്ടോ എന്ന് പരിശോധിക്കും. നിലയത്തിലെ ഹരിതഗൃഹത്തിന്റെ അറ്റകുറ്റപ്പണി നടത്തിയശേഷം അരി, കാപ്‌സിക്കം, തക്കാളി എന്നിവയും കൃഷിചെയ്യാന്‍ ഉദ്ദേശ്യമുണ്ട്. (ചിത്രങ്ങള്‍ കടപ്പാട് : NASA )