Screengrab: Zoom
വീഡിയോ കോണ്‍ഫറന്‍സിങ് സേവനം വാണിജ്യ സ്ഥാപനങ്ങള്‍ക്കിടയില്‍ വലിയ വിജയമായതോടെ സ്വന്തമായി ഇ മെയില്‍, കലണ്ടര്‍ സേവനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി സൂം.
ഒരു വെബ് ഇ മെയില്‍ സേവനത്തിന് വേണ്ടി സൂം പ്രവര്‍ത്തിച്ചുവരികയാണെന്നും. ഇതിന്റെ ആദ്യ പതിപ്പ് തിരഞ്ഞെടുത്ത ചില ഉപയോക്താക്കള്‍ക്ക് മാത്രമായി വരുംവര്ഷത്തോടെ ലഭ്യമാവുമെന്നാണ് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേകം കലണ്ടര്‍ ആപ്ലിക്കേഷനും സൂം വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, വീഡിയോ കോണ്‍ഫറന്‍സിങ് രംഗത്ത് സൂം ആപ്പിന് മേല്‍ക്കൈ ഉണ്ടെങ്കിലും ഇ മെയില്‍ സേവനരംഗത്ത് സൂമിന് ശക്തമായ മത്സരം നേരിടേണ്ടി വന്നേക്കും. മൈക്രോസോഫ്റ്റിന്റെ ഓഫീസ് 365 സേവനവും ഗൂഗിളിന്റെ ജീ സ്യൂട്ടും ഈ രംഗത്ത് ശക്തരായി നില്‍ക്കുന്നുണ്ട്.
സൂമിന് ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ടെങ്കിലും സൗജന്യ ഉപയോക്താക്കള്‍ വര്‍ധിച്ചുവരുന്നത് വരുമാനത്തേയും ഒപ്പം, വര്‍ധിച്ചുവരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ കമ്പനിയെ പ്രയാസത്തിലാക്കുന്നുമുണ്ട്.
Content Highlights: Zoom plans email, calendar services
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..