-
കോവിഡ് കാലത്തുണ്ടായ വളര്‍ച്ചയില്‍ നിന്ന് ലോകത്തെ വന്‍കിട ടെക്ക് കമ്പനികളെല്ലാം താഴേക്ക് വരികയാണ്. പലരും സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് ചിലവ് ചുരുക്കല്‍ നടപടികളിലാണ്. കോവിഡ് കാലത്ത് വലിയ രീതിയില്‍ നേട്ടം കൈവരിച്ച കമ്പനിയാണ് വീഡിയോ കോളിങ് സേവനമായ സൂം. എന്നാല്‍ ആഗോള തലത്തിലുള്ള സാഹചര്യങ്ങള്‍ സൂമിനെയും ബാധിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് തങ്ങളുടെ ജീവനക്കാരില്‍ 15 ശതമാനം പേരെ പിരിച്ചുവിടുകയാണ് സൂം.
1300 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെടുക. കമ്പനി മേധാവി എറിക് യുവാനാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വരുന്ന ഈ സാമ്പത്തികവര്‍ഷത്തെ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നും എറിക് പ്രഖ്യാപിച്ചു.
നേതൃനിരയിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം കുറവ് വരുത്തും. അവരുടെ ബോണസുകളിലും കുറവുണ്ടാവും. ആളുകളും വാണിജ്യ സ്ഥാപനങ്ങളും ഇപ്പോഴും തങ്ങളുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് യുവാന്‍ പറഞ്ഞു.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ വീടിനുള്ളില്‍ ഇരിക്കേണ്ടി വന്നതോടെയാണ് സൂമിന് സ്വീകാര്യതയേറിയത്. ആളുകള്‍ പരസ്പരം കാണാനും സംസാരിക്കാനും വ്യാപകമായി സൂമിനെ ആശ്രയിക്കാന്‍ തുടങ്ങി. സൂമിന്റെ വിജയം കണ്ട് വാട്‌സാപ്പ്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ സൂമിന് സമാനമായി തങ്ങളുടെ വീഡിയോ കോളിങ് സേവനങ്ങള്‍ പരിഷ്‌കരിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളും, വര്‍ക്ക് ഫ്രം ഹോം ജോലികളും അക്കാലയളവില്‍ വര്‍ധിച്ചത് സൂമിന് നേട്ടമായി. എന്നാല്‍ ഇപ്പോള്‍ ഈ സാഹചര്യത്തില്‍ നിന്ന് മാറ്റം വന്നത് സൂമിന് തിരിച്ചടിയായിട്ടുണ്ടാവണം.
16 ആഴ്ചത്തെ ശമ്പളവും ഹെല്‍ത്ത് കെയര്‍ കവറേജും, 2023 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബോണസും ഉള്‍പ്പടെയുള്ള അനുകൂല്യങ്ങളാണ പിരിച്ചുവിടുന്ന സ്ഥിരം ജീവനക്കാര്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Content Highlights: Zoom lays off 1,300 employees
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..