Screengrab: Zoom
പണം കൊടുത്ത് ഉപയോക്താക്കളാവുന്നവര്‍ക്ക് മാത്രം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണം നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂം. എല്ലാ ഉപയോക്താക്കള്‍ക്കും പൂര്‍ണമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യം നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
പണം കൊടുക്കാതെ സൂം ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് എന്‍ക്രിപ്ഷന്‍ സുരക്ഷ ലഭിക്കണമെങ്കില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യണം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭിക്കുന്നതോടെ പുറത്തുനിന്നുള്ളവര്‍ക്ക് ചാറ്റില്‍ നുഴഞ്ഞുകയറാന്‍ സാധിക്കാതെവരും.
ജൂലായില്‍ ശക്തമായ എന്‍ക്രിപ്ഷന്‍ സംവിധാനത്തിന്റെ പരിശോധന ആരംഭിക്കും. പണം നല്‍കുന്നവര്‍ക്ക് മാത്രമേ എന്‍ക്രിപ്ഷന്‍ നല്‍കുകയുള്ളൂ എന്നായിരുന്നു സൂമിന്റെ പ്രഖ്യാപനം. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും സൂമില്‍ സമ്പൂര്‍ണ എന്‍ക്രിപ്ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് 70,000 ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ചേര്‍ന്ന് രണ്ട് വ്യത്യസ്ത പരാതികള്‍ നല്‍കി. സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് നല്‍കാന്‍ സാധിക്കാത്തവര്‍ക്കും സൈബര്‍ സുരക്ഷ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
നേരത്തെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സൂമില്‍ എന്‍ക്രിപ്ഷന്‍ ഇല്ലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ സൂം സേവനത്തിനെതിരെ ഉന്നയിക്കപ്പെട്ടു. ലോക്ക്ഡൗണ്‍ ആരംഭ സമയത്ത് വലിയ രീതിയില്‍ പ്രചാരം നേടിക്കൊണ്ടിരിക്കെയാണ് സൂമിനെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ഇത് ആഗോള തലത്തില്‍ കമ്പനിയ്ക്ക് തിരിച്ചടിയായി.
ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളും സൂം സേവനം ഉപയോഗിക്കരുതെന്ന നിര്‍ദേശം ജനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നല്‍കിയിട്ടുണ്ട്. സൂമിന് പകരം സേവനങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യ രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു. നമസ്‌തെ പോലുള്ള ആപ്ലിക്കേഷനുകള്‍ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്.
Content Highlights: zoom give end to end encryption to all users free and paid
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..