സൂം ആപ്പിന് പകരമായി ഇന്ത്യയുടെ 'സേ നമസ്‌തേ ആപ്പ് ' പ്ലേ സ്റ്റോറില്‍


സേ നമസ്‌തേ വഴിയുള്ള ഗ്രൂപ്പ് വീഡിയോ കോളില്‍ ഒരേ സമയം 50 പേര്‍ക്ക് പങ്കെടുക്കാനാവും. സ്‌ക്രീന്‍ ഷെയറിങ്, ടെക്സ്റ്റ് മോഡ്, ഫയല്‍ ഷെയറങ് പോലുള്ള സൗകര്യങ്ങള്‍ സേ നമസ്‌തേയില്‍ ലഭ്യമാണ്.

-

ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും വര്‍ക്ക് ഫ്രം ഹോമിലുള്ള ജീവനക്കാര്‍ക്ക് ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നതിനും വിവിധ വീഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങളുണ്ട്. അതുകൊണ്ടുതന്നെ സൂം, ഗൂഗിള്‍ മീറ്റ് പോലുള്ളയ്ക്ക് ലോക്ക്ഡൗണ്‍ കാലം നേട്ടങ്ങളുടേതാണ്.

അതേസമയം, സൂം ആപ്പിനെതിരെ ഉയര്‍ന്നുവന്ന സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ജനങ്ങളോടും സര്‍ക്കാര്‍ ഓഫീസുകളോടും സൂം ആപ്പ് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനോടൊപ്പം സൂം ആപ്പിന് പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ മറ്റൊരു ആപ്പ് വികസിപ്പിക്കാന്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു.

നിരവധി കമ്പനികള്‍ ഇന്ത്യന്‍ നിര്‍മിതമായ വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമുകളുമായി രംഗത്തെത്തി. അതിലൊന്നാണ് മുംബൈയില്‍ നിന്നുള്ള സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനമായ ഇന്‍സ്‌ക്രിപ്റ്റ് വികസിപ്പിച്ച 'സേ നമസ്‌തേ'. നേരത്തെ വെബ്ബില്‍ മാത്രം ലഭിച്ചിരുന്ന ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

സുരക്ഷയും സ്വകാര്യതയും ഗൗരവത്തോടെ കാണുന്നുവെന്നും യൂറോപ്പിലെ ജിഡിപിആര്‍ നിയമം അനുസരിക്കുന്നുണ്ടെന്നും സേ നമസ്‌തേ സിഇഒ അനൂജ് ഗര്‍ഗ് പറഞ്ഞു. സേ നമസ്‌തേ വഴിയുള്ള ഗ്രൂപ്പ് വീഡിയോ കോളില്‍ ഒരേസമയം 50 പേര്‍ക്ക് പങ്കെടുക്കാനാവും. സ്‌ക്രീന്‍ ഷെയറിങ്, ടെക്സ്റ്റ് മോഡ്, ഫയല്‍ ഷെയറങി പോലുള്ള സൗകര്യങ്ങള്‍ സേ നമസ്‌തേയില്‍ ലഭ്യമാണ്.

വീഡിയോ കോളിനിടെ പങ്കെടുക്കുന്നവര്‍ക്ക് ടെക്സ്റ്റ് മെസേജ് അയക്കാം. ഫയല്‍ ഷെയറിങ് ഫീച്ചര്‍ വഴി ഡോക്യുമെന്റുകള്‍, പിഡിഎഫ്, പ്രസന്റേഷനുകള്‍, ഇമേജുകള്‍, വീഡിയോ ഫയലുകള്‍ എന്നിവ കൈമാറാം.

മീറ്റിങ് റൂം നിര്‍മിക്കുന്നതും പങ്കുചേരുന്നതും സേ നമസ്‌തേ ആപ്പില്‍ വളരെ എളുപ്പമാണ്. അതിനായി സ്റ്റാര്‍ട്ട് അല്ലെങ്കില്‍ ജോയിന്‍ ക്ലിക്ക് ചെയ്യുക.

മീറ്റിങിന് തുടക്കമിടുന്നവര്‍ക്ക് സ്വന്തം പേര് നല്‍കി മീറ്റിങ് ഐഡി നിര്‍മിക്കാം. നടന്നുകൊണ്ടിരിക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോയിന്‍ എക്‌സിസ്റ്റിങ് മീറ്റിങ് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്ത് മീറ്റിങ് ഐഡി നല്‍കിയാല്‍ മതി.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇതിനോടകം ഒരു ലക്ഷം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും സേ നമസ്‌തേ ആപ്പിന് 4.5 റേറ്റിങ് ഉണ്ട്.

Content Highlights: zoom app alternative say namaste app google playstore appstore

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section




Most Commented