-
ഭക്ഷണ വിതരണ സേവനങ്ങളായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഈ സേവനങ്ങള്‍ പ്രവര്‍ത്തനത്തിനായി ആശ്രയിക്കുന്ന ആമസോണ്‍ വെബ് സര്വീസസിലുണ്ടായ പ്രശ്നമാണ് സേവനങ്ങളെ ബാധിച്ചത്. ട്വിറ്ററിലൂടെയാണ് ഉപഭോക്താക്കള്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന വിവരം പുറത്തുവിട്ടത്. ഡൗണ്‍ ഡിറ്റക്ടറിലും പ്രശ്നം നേരിട്ടതായി കാണിക്കുന്നുണ്ട്.
സേവനത്തിന് താല്കാലികമായി തടസ്സം നേരിടുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും താമസിയാതെ പരിഹരിക്കപ്പെടുമെന്നും സൊമാറ്റോയും സ്വിഗ്ഗിയും ഉപഭോക്താക്കളുടെ ട്വീറ്റുകള്‍ക്ക് മറുപടിനല്കി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സേവനങ്ങളില്‍ തടസം നേരിട്ടത്. നാല് മണിയോടുകൂടി പ്രവര്‍ത്തനം സാധാരണ നിലയിലായതായാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് കാണിക്കുന്നത്.
രാജ്യത്തെ രണ്ട് പ്രധാന ഭക്ഷണ ഡെലിവറി സേവനങ്ങളാണ് സ്വിഗ്ഗിയും സൊമാറ്റോയും. ഇവരുടെ മേധാവിത്വം തകര്‍ക്കാന്‍ മറ്റൊരു കമ്പനിയ്ക്കും സാധിച്ചിട്ടില്ല.
അതേസമയം, ഇവരുടെ പ്രവര്‍ത്തനരീതിയില്‍ കോമ്പറ്റീഷന് കമ്മീഷന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചില കാരാറുകാരോട് ഇവര്‍ വിവേചനം കാണിക്കുന്നുവെന്നാണ് ആരോപണം.
അടുത്തിടെ 10 മിനിറ്റില്‍ ഭക്ഷണ വിതരണം നടത്തുമെന്ന സൊമാറ്റോ മേധാവി ദീപിന്ദര്‍ ഗോയലിന്റെ പ്രഖ്യാപനം വലിയ വിമര്‍ശനം നേരിട്ടിരുന്നു. നല്ല ഭക്ഷണത്തിനായി 30 മിനിറ്റ് കാത്തിരിക്കുന്നത് അത്ര പ്രശ്നമുള്ള കാര്യമല്ലെന്നും അതിവേഗ വിതരണ സേവനം ഡെലിവറി ഏജന്റുമാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
Content Highlights: Zomato, Swiggy Down users could not place food orders
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..