സൊമാറ്റോ ലോഗോ,ഗുഞ്ജൻ പട്ടീദാർ | photo: @zomato, @gunjan2307
ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജന്‍ പട്ടീദാര്‍ രാജിവെച്ചു. ടെക് ടീമിന് നേതൃത്വം നല്‍കിവരികയായിരുന്നു ഗുഞ്ജന്‍.
കമ്പനിയുടെ തുടക്കകാലം മുതലുള്ള ജീവനക്കാരില്‍ ഒരാളായ ഗുഞ്ജന്‍ പിന്നീട് കോ-ഫൗണ്ടര്‍ സ്ഥാനം നല്‍കുകയായിരുന്നു. രാജി വെക്കാനുള്ള കാരണം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
14 വര്‍ഷം സൊമാറ്റോയുടെ കൂടെയായിരുന്നു ഗുഞ്ജന്‍ പട്ടീദാര്‍. ഓഹരി വിപണി വിപണിയില്‍ ഉള്‍പ്പടെ സൊമാറ്റോ തളര്‍ച്ച നേരിടുന്ന വേളയിലാണ് പട്ടീദാറിന്റെ രാജി.
സൊമാറ്റോയില്‍ നിന്ന് പുറത്തുപോകുന്ന നാലാമത്തെ സഹസ്ഥാപകനാണ് പട്ടീദാര്‍. പങ്കജ് ചദ്ദ, ഗൗരവ് ഗുപ്ത, മോഹിത് ഗുപ്ത എന്നിവരാണ് നേരത്തെ കമ്പനി വിട്ടത്.
Content Highlights: Zomato cofounder Gunjan Patidar resigns from company
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..