
Yupp TV
പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ ഒ.ടി.ടി. സേവനദാതാക്കളായ യപ്പ് ടി.വി. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സിംഗിള്‍ സബ്സ്ക്രിപ്ഷന് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യപ്പ് ടി.വി. സ്കോപ്പ് അവതരിപ്പിച്ചു.
സോണി ലൈവ്, സീ5, വൂട്ട് സെലക്ട്, യപ്പ് ടി.വി. തുടങ്ങിയ എല്ലാ പ്രീമിയം ഒ.ടി.ടി. ആപ്പുകളും ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ യപ്പ് ടി.വി. സ്കോപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കും. ഇതോടെ ഒന്നിലധികം ആപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരിക എന്ന ബുദ്ധിമുട്ട് പ്രേക്ഷകര്‍ക്ക് ഒഴിവാക്കാനാകും.
ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സിംഗിള്‍ സബ്സ്ക്രിപ്ഷന് ഒ.ടി.ടി. പ്ലാറ്റ്ഫോമായ യപ്പ് ടി.വി. സ്കോപ്പ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യപ്പ് ടി.വി. സ്ഥാപകനും സി.ഇ.ഒയുമായ ഉദയ് റെഡ്ഡി പറഞ്ഞു.
content highlights: YuppTV with BSNL to launch YuppTV Scope Platform
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..