മലയാളം ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് പ്രത്യേകം പാക്കേജ് പ്രഖ്യാപിച്ച് യപ്പ് ടിവി


കൊറോണ മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക പാക്കേജുമായി യപ്പ് ഫ്ളാഷ് സെയില്‍ നടത്തുന്നത്.

Photo: YuppTV

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ടിവി സേവനദാതാക്കളായ യപ്പ് ടിവി അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷയിലുള്ള ചാനലുകള്‍ക്കാണ് ഇളവ് നല്‍കുന്നത്. ഏപ്രില്‍ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് ഫ്ളാഷ് സെയില്‍ നടക്കുന്നത്.

അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, മലേഷ്യ, സിങ്കപ്പൂര്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും ഉപയോക്താക്കള്‍ക്ക് ഫ്ളാഷ് സെയിലിന്റെ ഗുണഭോക്താക്കളാകാം. ഈ ആനുകൂല്യത്തിലൂടെ ഇന്ത്യന്‍ ഭാഷയിലുള്ള ചാനലുകള്‍ മുമ്പുണ്ടായിരുന്നതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ കാണാന്‍ കഴിയുമെന്നാണ് യപ്പ് ടിവി അവകാശപ്പെടുന്നത്.

കൊറോണ മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക പാക്കേജുമായി യപ്പ് ഫ്ളാഷ് സെയില്‍ നടത്തുന്നത്. നിരവധി ആളുകള്‍ വീടിനുള്ളില്‍ കഴിയുന്ന ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ പരമാവധി ആനന്ദം കണ്ടെത്താന്‍ കഴിയുമെന്നാണ് യപ്പ് ടിവിയുടെ പ്രതീക്ഷ.

സ്മാര്‍ട്ട് ടെലിവിഷനിലും സ്മാര്‍ട്ട് ഫോണ്‍ ഡിവൈസുകളിലും യപ്പ് ടിവി ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും യപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കൂടുതല്‍ സേവനങ്ങള്‍ക്കും വിവരങ്ങള്‍ക്കും യപ്പ് ടിവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.yupptv.com

Country - Package Details

Australia - Yearly Pack @ $119.99*/Year

New Zealand - Yearly Pack @ $119.99*/Year

UK - Yearly Pack @ £ 69.99*/Year

Europe - Yearly Pack @ € 79.99*/Year

Singapore - Yearly Pack @ SGD 149.99*/Year

Singapore - Tamil Pack @ SGD 99.99*/Year

Malaysia - Yearly Pack @ MYR 119.99*/Year

USA - Yearly Pack @ $99.99*/Year

Canada - Yearly Pack @ $99.99*/Year

Content Highlights: YuppTV Rolls out Huge Discounts on Hindi, Tamil, Telugu and Malayalam Packages in Selected Countries

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented