ഉത്സവകാലത്ത് വമ്പന്‍ ഫ്‌ളാഷ് സെയിലുമായി യപ് ടി.വി. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന സെയില്‍ യു.എസ്. മേഖലയിലുള്ളവര്‍ക്കാണ് ലഭ്യമാവുക. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചാനല്‍ പാക്കേജുകളുടെ വരിക്കാരാകാം.

ഭാഷ അടിസ്ഥാനമാക്കിയുള്ള പാക്കേജുകളില്‍ തമിഴ്, തെലുങ്ക്, മലയാളം, ബെംഗാളി, ഹിന്ദി തുടങ്ങി വിവിധ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ യു.എസ്. മേഖലയില്‍ യപ്പ് ടി.വി. ലഭ്യമാക്കുന്നുണ്ട്.

യപ്പ് ടി.വിയും ഹോട്ട്‌സ്റ്റാറും സംയുക്തമായി നല്‍കുന്ന കോംബോ പാക്കേജുമുണ്ട്. എല്ലാ ഭാഷാ പാക്കേജുകളിലും ഇത് ലഭ്യമാണ്. സ്റ്റാര്‍ ചാനലുകള്‍, സ്‌പോര്‍ട്‌സ്, മൂവീ ചാനലുകളും ലഭ്യമാകും.

content highlights: yupp tv flash sale