വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഔദ്യോഗിക സംവിധാനമൊരുക്കാനുള്ള ശ്രമത്തില്‍ യൂട്യൂബ്. ഡെസ്‌ക്ടോപ്പ് വെബ് ബ്രൗസറില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തുവെക്കാനുള്ള സൗകര്യം ഒരുക്കാനാണ് യൂട്യൂബ് ശ്രമിക്കുന്നത്. 

പരീക്ഷണം ഒക്ടോബര്‍ 19 വരെ നടക്കും. യൂട്യൂബിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്കാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവുക. 

താത്പര്യമുള്ളവര്‍ക്ക് യൂട്യൂബിന്റെ എക്‌സ്പിരിമെന്റല്‍ ഫീച്ചേഴ്‌സ് പേജിലൂടെ ഈ സൗകര്യം പരീക്ഷിക്കാം. 

download YTക്രോം, എഡ്ജ്, ഒപെര ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകളിലാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവുക. 

യൂട്യൂബില്‍ വീഡിയോ പ്ലെയറിന്റെ താഴെയായി ഡൗണ്‍ലോഡ് ബട്ടന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ആവും. ഡൗണ്‍ലോഡ് ആയ വീഡിയോകള്‍ യൂട്യൂബ് വിന്‍ഡോയുടെ ഇടത് ഭാഗത്തെ മെനുവില്‍ കാണാം. തുടര്‍ന്ന് ഓഫ്‌ലൈനിലും ഈ വീഡിയോ കാണാം.