അക്രമത്തിന് പ്രേരിപ്പിച്ചു; യൂട്യൂബില്‍ ട്രംപിന്റെ ചാനലിന് താല്‍ക്കാലിക വിലക്ക്


ട്രംപിന്റെ ചാനലില്‍ ഇനി പുതിയ വീഡിയോകള്‍ അപ് ലോഡ് ചെയ്യാനോ ലൈവ് സ്ട്രീം നടത്താനോ സാധിക്കില്ല.

Photo : Gettyimages

ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ് ചാനലിന് താല്‍കാലിക വിലക്കേര്‍പ്പെടുത്തി കമ്പനി. യു.എസ്. കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അക്രമത്തെ പ്രോത്സാഹിപ്പിച്ച് ട്രംപ്, കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചുവെന്ന് യൂട്യൂബ് പറയുന്നു.

രാജ്യ തലസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ ഇടപെട്ടവരെയും പ്രോത്സാഹിപ്പിച്ചവരെയും ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും അവരുടെ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു വരികയുമാണ്.

ട്രംപിന്റെ ചാനലില്‍ ഇനി പുതിയ വീഡിയോകള്‍ അപ് ലോഡ് ചെയ്യാനോ ലൈവ് സ്ട്രീം നടത്താനോ സാധിക്കില്ല. ഏഴ് ദിവസത്തേക്കാണ് വിലക്ക്. എങ്കിലും ഇത് നീളാനാണ് സാധ്യത.

തെളിവുകള്‍ നിരത്താതെ ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം തട്ടിപ്പാണെന്ന ആരോപണം നിരന്തരം ഉന്നയിച്ച ട്രംപ് വ്യാജ പ്രചരണം നടത്തുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുവെന്നും സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അനുകൂലികളെ അഭിസംബോധന ചെയ്തുള്ള ട്രംപിന്റെ പ്രസ്താവനകള്‍ അക്രമ സംഭവങ്ങള്‍ക്ക് പ്രോത്സാഹനമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി ട്രംപിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നടപടിയും നടക്കുന്നുണ്ട്.

Content Highlights: youtube suspended donald trump channel temporarily

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022

Most Commented