യൂറോപ്പില്‍ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടര്‍ന്ന് ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതോടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്‍ ഇടക്കിടെ തടസം നേരിട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ ഡാറ്റാ ഉപയോഗം ഇല്ലാതാക്കാന്‍ വീഡിയോകളുടെ ദൃശ്യ നിലവാരം കുറച്ചത്.
പുതിയ സാഹചര്യത്തില്‍ യൂട്യൂബില്‍ വലിയ തിരക്ക് അനുഭപ്പെട്ടിട്ടില്ല. എങ്കിലും വീഡിയോ കാണുന്നത് മൂലം യൂറോപ്പിലെ നെറ്റ് വര്‍ക്കില്‍ തടസം നേരിടാതിരിക്കാന്‍ മുന്‍കരുതലെന്നോണമാണ് ദൃശ്യനിലവാരം കുറച്ചത്.
യൂറോപ്പിലെ ഇന്റര്‍നെറ്റില്‍ തടസം നേരിടുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റിലെ തിരക്ക് കുറ്ക്കാന്‍ സ്ട്രീമിങ് സേവനങ്ങള്‍ അവയുടെ ദൃശ്യനിലവാരം കുറയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആഭ്യന്തര വിപണി, സേവന കമ്മീഷണര്‍ ചതിയറി ബ്രെട്ടണ്‍ അഭ്യര്‍ഥിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന്റെ ആവശ്യം മാനിച്ച് സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സ് ആണ് ഉള്ളടക്കങ്ങളുടെ ദൃശ്യനിലവാരം ആദ്യം കുറച്ചത്. യൂട്യൂബ് എത്രത്തോളം വീഡിയോകളുടെ ദൃശ്യനിലവാരം കുറയ്ക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ തങ്ങള്‍ ദൃശ്യനിലവാരം കുറയ്ക്കുന്നതോടെ യൂറോപ്പിലെ ഇന്റര്‍നെറ്റ് പ്രശ്നത്തില്‍ 25 ശതമാനം പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് നെറ്റ്ഫ്ളിക്സ് അവകാശപ്പെടുന്നത്.
Content Highlights: Youtube reduced video quality in Europe due to coronavirus
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..