യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഇനി 'പുതിയ വീഡിയോ പ്ലെയര്‍' ; മാറ്റങ്ങള്‍ ഇവയാണ്


വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീനില്‍ തൊടുമ്പോഴും വീഡിയോ പോസ് ചെയ്യുമ്പോഴും ഈ ബട്ടനുകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും.

Youtube Logo | Photo: Gettyimages

യൂട്യൂബ് മൊബൈല്‍ ആപ്പില്‍ പുതിയ രൂപകല്‍പനയിലുള്ള വീഡിയോ പ്ലെയര്‍ അവതരിപ്പിക്കുന്നു. ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ബട്ടനുകളെ പ്ലെയര്‍ വിന്‍ഡോയിലേക്ക് കൊണ്ടുവന്ന് വീഡിയോ നിയന്ത്രിക്കുന്നത് കൂടുതല്‍ ലളിതമാക്കുന്ന വിധത്തിലാണ് മാറ്റം. വീഡിയോ ഫുള്‍ സ്‌ക്രീന്‍ മോഡിലേക്ക് മാറ്റുമ്പോഴാണ് ഈ ബട്ടനുകള്‍ സ്‌ക്രീനില്‍ കാണുക.

വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീനില്‍ തൊടുമ്പോഴും വീഡിയോ പോസ് ചെയ്യുമ്പോഴും ഈ ബട്ടനുകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. അല്ലാത്തപ്പോള്‍ ഇവ കാണില്ല.

ലൈക്ക് ബട്ടന്‍, ഡിസ്‌ലൈക്ക് ബട്ടന്‍, കമന്റുകള്‍ തുറക്കുന്നതിനുള്ള ബട്ടന്‍ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ കമന്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോള്‍ വീഡിയോയുടെ വലത് ഭാഗത്തായി തുറക്കുന്ന സൈഡ് ബാറില്‍ കമന്റുകള്‍ കാണാന്‍ സാധിക്കും.

Youtube new video player
Photo: Ishan Agarwal@ishanagarwal24

വീഡിയോ ഷെയര്‍ ചെയ്യുന്നതിനുള്ള പ്രത്യേക ബട്ടനുണ്ട്. മറ്റൊന്ന് വീഡിയോ പ്ലേ ലിസ്റ്റില്‍ ചേര്‍ക്കുന്നതിനാണ്. വലതുഭാഗത്ത് താഴെയായി മോര്‍ വീഡിയോസ് ബട്ടനും നല്‍കിയിരിക്കുന്നു.

ഈ ബട്ടനുകളൊന്നും തന്നെ യൂട്യൂബില്‍ പുതിയതല്ല. നേരത്തെ യൂട്യൂബില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഇവയില്‍ പലതും ഫുള്‍സ്‌ക്രീന്‍ മോഡ് മാറ്റി പോര്‍ട്രെയ്റ്റ് മോഡില്‍ വീഡിയോ കാണുമ്പോഴോ സൈ്വപ്പ് ചെയ്യുമ്പോഴോ കാണുന്നവയാണ്. പുതിയ ഡിസൈനില്‍ അവ നേരിട്ട് വീഡിയോ പ്ലെയര്‍ സ്‌ക്രീനില്‍ തന്നെ ലഭിക്കും.

ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകളില്‍ പുതിയ വീഡിയോ പ്ലെയര്‍ യുഐ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഇത് വ്യാപകമായി ലഭ്യമാക്കിയിട്ടില്ല. കിട്ടാത്തവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Content Highlights: YouTube mobile app is getting a new video player

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented