യൂട്യൂബില്‍ ഡിസ്‌ലൈക്ക്, നോട്ട് ഇന്‍ട്രസ്റ്റഡ് ബട്ടനുകള്‍ ഫലപ്രദമല്ലെന്ന് മോസില്ല


Photo: Youtube

യൂട്യൂബില്‍ ഉപഭോക്താക്കള്‍ ഇഷ്ടമല്ലെന്ന് പറഞ്ഞാലും സമാനമായ മറ്റ് ഉള്ളടക്കങ്ങള്‍ പിന്നീടും യൂട്യൂബില്‍ കാണിക്കുന്നുണ്ടെന്ന് പഠനം. മോസില്ല നടത്തിയ പഠനമാണ് യൂട്യൂബിലെ ഡിസ് ലൈക്ക് ബട്ടന്‍ ഉള്‍പ്പടെ ഉപഭോക്താക്കളുടെ താല്‍പര്യമില്ലായ്മ പ്രകടിപ്പിക്കുന്ന സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന നിരീക്ഷണത്തിലെത്തിയിക്കുന്നത്.

20000 യൂട്യൂബ് ഉപഭോക്താക്കളുടെ യൂട്യൂബ് റെക്കമെന്റേഷന്‍ ഡാറ്റ പരിശോധിച്ചതാണ് മോസില്ല ഗവേഷകര്‍ യൂട്യൂബിലെ 'ഡിസ് ലൈക്ക്', 'സ്‌റ്റോപ്പ് റെക്കമെന്‍ഡിങ് ചാനല്‍', 'റിമൂവ് ഫ്രം ഹിസ്റ്ററി' തുടങ്ങിയ ബട്ടനുകള്‍ സമാനമായ ഉള്ളടക്കങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതില്‍ ഒട്ടും ഫലപ്രദമാവുന്നില്ലെന്ന് കണ്ടെത്തിയത്. താല്‍പര്യമില്ലെന്ന് ഉപഭോക്താവ് പറഞ്ഞ ഉള്ളടക്കത്തിന് സമാനമായവ വീണ്ടും വരുന്നുണ്ട്.

റിഗ്രറ്റ്‌സ് റിപ്പോര്‍ട്ടര്‍ എന്ന ബ്രൗസര്‍ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ച് സന്നദ്ധരായ ഉപഭോക്താക്കളെ ഉപയോഗിച്ചാണ് യഥാര്‍ത്ഥ വീഡിയോകളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും മൊസില്ല റെക്കമെന്റേഷന്‍ ഡാറ്റ ശേഖരിച്ചത്.

യൂട്യൂബില്‍ വീഡിയോകള്‍ കാണിക്കുന്നത് ഉപഭോക്താക്കളുടെ ഉപയോഗ രീതി അടിസ്ഥാനപ്പെടുത്തിയാണ്. ഒരു വീഡിയോ നമ്മള്‍ കാണുമ്പോള്‍ സമാനമായ മറ്റ് വീഡിയോകള്‍ നമ്മളെ കാണിക്കും. ഇതിന് സമാനമായി ഒരാള്‍ ഡിസ് ലൈക്ക് നല്‍കുകയും, നോട്ട് ഇന്‍ട്രസ്റ്റഡ് , സ്‌റ്റോപ്പ് റെക്കമെന്‍ഡിങ് ചാനല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കുകയും, ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്ത വീഡിയോകള്‍ അയാള്‍ക്ക് ഇഷ്ടമല്ലാത്ത വീഡിയോകളായിരിക്കും. എന്നാല്‍ ഇത്തരം വീഡിയോകള്‍ക്ക് സമാനമായവ യൂട്യൂബ് വീണ്ടും കാണിക്കുന്നുണ്ടെന്ന് മോസില്ലയുടെ പഠനം പറയുന്നു.

തങ്ങളുടെ അനുഭവവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന അഭിപ്രായങ്ങളെ യൂട്യൂബ് ബഹുമാനിക്കണമെന്നും അവയെ ഉപഭോക്താക്കള്‍ എങ്ങനെയാണ് പ്ലാറ്റ്‌ഫോമില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് കാണിക്കുന്ന മികച്ച സൂചകങ്ങളായി പരിഗണിക്കണമെന്നും ഗവേഷകര്‍ പറഞ്ഞു.

എന്നാല്‍ വിഷയം അടിസ്ഥാനമാക്കി യൂട്യൂബ് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നില്ലെന്ന് യൂട്യൂബ് വക്താവ് എലേന ഹെര്‍ണാണ്ടെസ് പറഞ്ഞു. യൂട്യൂബിന്റെ രൂപകല്‍പനയെ മനസിലാക്കാതെയാണ് ഈ റിപ്പോര്‍ട്ട് എന്നും എലേന വിമര്‍ശിച്ചു.

നോട്ട് ഇന്‍ട്രസ്റ്റഡ് ഓപ്ഷന്‍ ഒരു പ്രത്യേക വീഡിയോ മാത്രമാണ് നീക്കം ചെയ്യുക. ഡോണ്‍ട് റെക്കമെന്റ് ചാനല്‍ ഓപ്ഷന്‍ ആ ചാനലില്‍ നിന്നുള്ള വീഡിയോകള്‍ പിന്നീട് വരുന്നത് തടയുന്നു. ഈ ബട്ടനുകളൊന്നും സമാനമായ വിഷയമോ അഭിപ്രായമോ വരുന്ന ഉള്ളടക്കങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ളതല്ല എലേന വ്യക്തമാക്കുന്നു.

യൂട്യൂബിനെ കൂടാതെ, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലും അല്‍ഗൊരിതത്തെ പരിശീലപ്പിക്കുന്നതിന് വേണ്ടിയുള്ള ഫീഡ്ബാക്ക് ടൂളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഈ ടൂളുകള്‍ വഴി താല്‍പര്യമില്ലായമ അറിയിക്കുന്ന ഉള്ളടക്കത്തിന് സമാനമായവ വീണ്ടും കാണിക്കുന്നുവെന്ന പരാതി ഉപഭോക്താക്കള്‍ക്കുണ്ട്. പിന്നെ എന്താണ് ഈ കണ്‍ട്രോളുകള്‍ ചെയ്യുന്നത് എന്ന് മനസിലാവുന്നില്ലെന്നും ഇത്തരം അഭിപ്രായങ്ങളെ എങ്ങനെയാണ് പരിഗണിക്കുന്നത് എന്നത് സംബന്ധിച്ച് കമ്പനികള്‍ സുതാര്യത പുലര്‍ത്തുന്നില്ലെന്നും മൊസില്ല ഗവേഷക ബെക്ക റിക്ക്‌സ് പറഞ്ഞു.

Content Highlights: youtube dislike not interested buttons not effective says mozilla study

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented