യൂട്യൂബ് ആപ്പില്‍ വന്ന മാറ്റങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ?


വീഡിയോയില്‍ വിവിധ ചാപ്റ്ററുകള്‍ പട്ടിക തിരിച്ച് കാണിക്കാന്‍ സാധിക്കുന്ന പുതിയ വീഡിയോ ചാപ്റ്റര്‍ ഫീച്ചറും യൂട്യൂബില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Photo: Google

സ്മാര്‍ട്‌ഫോണുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് യൂട്യൂബ്. യൂട്യൂബിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പുതിയ ചില ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. എന്നാല്‍ ഈ ഫീച്ചറുകള്‍ എല്ലാ ഉപയോക്താക്കളിലേക്കുമെത്താന്‍ അല്‍പം സമയമെടുക്കും

പുതിയ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത് വീഡിയോകള്‍ ഫുള്‍ സ്‌ക്രീന്‍ വീഡിയോ ആക്കാനും പഴയപടിയാക്കാനുമുള്ള ആംഗ്യത്തില്‍ വന്ന മാറ്റമാണ്. ഫുള്‍സ്‌ക്രീന്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുകയോ ഫോണ്‍ റോട്ടേറ്റ് ചെയ്യുന്നതിനോ പകരം ഇനി ഫുള്‍ സ്‌ക്രീന്‍ വീഡിയോ അക്കാന്‍ വിന്‍ഡോയില്‍ മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ മതി. പഴയ പടിയാക്കാന്‍ സ്‌ക്രീനില്‍ താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മതി.

വീഡിയോ പ്ലെയറില്‍ പുതിയ ബട്ടനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ പ്ലെയര്‍ വിന്‍ഡോയുടെ മുകളിലായി ക്ലോസ്ഡ് കാപ്ഷന്‍ ബട്ടന്‍ നല്‍കിയിട്ടുണ്ട്. ഒപ്പം ഓട്ടോ പ്ലേ ടോഗിള്‍ ബട്ടനും കൊണ്ടുവന്നിട്ടുണ്ട്.

ഇത് കൂടാതെ വീഡിയോയുടെ ടൈംസ്റ്റാംപില്‍ ടാപ്പ് ചെയ്താല്‍ എത്ര സമയം വീഡിയോ പ്ലേ ചെയ്തു ഇനിയെത്ര സമയം ബാക്കിയുണ്ട് എന്ന് അറിയാന്‍ സാധിക്കും.

വീഡിയോയില്‍ വിവിധ ചാപ്റ്ററുകള്‍ പട്ടിക തിരിച്ച് കാണിക്കാന്‍ സാധിക്കുന്ന പുതിയ വീഡിയോ ചാപ്റ്റര്‍ ഫീച്ചറും യൂട്യൂബില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: youtube app new feature gesture updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022

Most Commented