ന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളില്‍ യുട്യൂബ് വഴി ഇനി 4കെ വീഡിയോകള്‍ ആസ്വദിക്കാം. ഏത് റസലൂഷനിലുള്ള ഡിസ്‌പ്ലേയാണെങ്കിലും ഈ സൗകര്യം കിട്ടും. ഇതുവഴി 1080 പിക്‌സല്‍ (ഫുള്‍ എച്ച്ഡി) ഡിസ്‌പ്ലേ ഉള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും യൂട്യൂബില്‍ 4കെ വീഡിയോ കാണാം. 

റെഡ്ഡിറ്റ് ത്രെഡ്ഡുകളെ അടിസ്ഥാനമാക്കി 9 ടു 5 ഗൂഗിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുട്യൂബില്‍ 4കെ വീഡിയോ ഓപ്ഷന്‍ കണ്ടുവെന്നാണ് ചില ഉപയോക്താക്കള്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. 720 പിക്‌സല്‍ ഡിസ്‌പ്ലേ ഫോണുകളില്‍ വരെ ഈ ഓപ്ഷന്‍ ലഭ്യമായിരുന്നു. ചിലര്‍ ഇത് എന്തോ സാങ്കേതിക പ്രശ്‌നമാണോ എന്ന് വരെ സംശയിച്ചു. 

4കെ റസലൂഷന്‍ നേരത്തെ തന്നെ യുട്യൂബ് നല്‍കിയിരുന്നുവെങ്കിലും ഫോണുകളുടെ റെസലൂഷന്‍ അടിസ്ഥാനമാക്കിയാണ് ഇത് നല്‍കിയിരുന്നത്. 1080 പിക്‌സല്‍ റസലൂഷനിലുള്ള ഫോണില്‍ 4കെ വീഡിയോ കാണുമ്പോള്‍ ഫോണ്‍ സ്‌ക്രീനിന്റെ റസലൂഷനില്‍ മാറ്റമൊന്നുമുണ്ടാവില്ല. നേരത്തെ കണ്ടിരുന്ന പോലെ തന്നെയാണ് ഉണ്ടാവുക. എന്നാല്‍ കുറച്ചുകൂടി വ്യക്തമായി ദൃശ്യങ്ങള്‍ കാണാന്‍ 4കെ മോഡില്‍ സാധിക്കും. കൂടുതല്‍ ഡാറ്റയും വേണ്ടിവരും

യൂട്യൂബ് നിലവില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ റസലൂഷനാണ് 4കെ. വിപണിയിലുള്ള ഭൂരിഭാഗം ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്ലെല്ലാം 1440 പിക്‌സല്‍ റസലൂഷനുണ്ട്. എങ്കിലും ഏറ്റവും സാധാരണമായത് 1080 പികസല്‍ സ്‌ക്രീനുകളാണ്. 

മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ലെങ്കില്‍ 4കെ യില്‍ വീഡിയോ കാണുക സുഖകരമാവില്ല. ഇന്റര്‍നെറ്റ് വേഗം യൂട്യൂബിന്റെ പ്രവര്‍ത്തനത്തെ എളുപ്പത്തില്‍ ബാധിക്കാറുണ്ട്. 

4കെ തിരഞ്ഞെടുത്താല്‍ വേഗം കൂടിയ ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ വീഡിയോ ഇടക്കിടെ നിശ്ചലമായെന്ന് വരാം. റസലൂഷന്‍ ഓട്ടോ ആക്കിയാല്‍ നെറ്റ് വര്‍ക്ക് വേഗത്തിന് അനുസരിച്ച് വീഡിയോയുടെ വ്യക്തത താനേ ക്രമീകരിക്കപ്പെടും. 

Contenty highlights: youtube 4k video support for android phones with any display resolution