Xylem Learning Logo | Photo: Xylem
കോഴിക്കോട്: സൈലം ലേണിങ് ആപ്പിന്റെ 17 ലക്ഷം കുട്ടികള്‍ പഠിക്കുന്ന യൂട്യൂബ് ചാനലുകള്‍ ഹാക്ക് ചെയ്തതായി പരാതി.
വ്യാഴാഴ്ച രാവിലെ മുതലാണ് യൂട്യൂബ് ചാനലുകള്‍ ലഭ്യമല്ലാതായത്. പുലര്‍ച്ചെ 2.58-ഓടെയാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
യൂട്യൂബില്‍ രജിസ്റ്റര്‍ചെയ്തിരുന്ന സൈലത്തിന്റെ മെയില്‍ ഐ.ഡി.കളും റിക്കവറി മെയില്‍ ഐ.ഡി.കളും ഉപയോഗിച്ച് ചാനലിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരുകയായിരുന്നു. നീറ്റ്, ജെ.ഇ.ഇ., കീം എന്നിവയ്ക്കായി കുട്ടികളെ സജ്ജമാക്കുന്ന എന്‍ട്രന്‍സ് ക്ലാസുകള്‍ നല്‍കുന്ന സൈലത്തിന്റെ ലക്ഷക്കണക്കിന് വരിക്കാരുള്ള ചാനലുകളാണ് നഷ്ടമായിരിക്കുന്നതെന്ന് സൈലം മാനേജ്‌മെന്റ് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഗൂഗിളിനും യൂട്യൂബിനും സൈബര്‍സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച രാത്രിവരെ ഈ ചാനലുകളില്‍ ക്ലാസുകള്‍ നടന്നിരുന്നു. അതിനുശേഷം തങ്ങളുടെ അറിവോടെയല്ലാതെ ചാനലില്‍ സംപ്രേഷണംചെയ്യുന്ന വീഡിയോകള്‍ക്ക് സൈലത്തിന് ഒരുതരത്തിലുമുള്ള ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Content Highlights: xylem youtube channels hacked
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..