ഷാവോമിയും ലെയ്ക ക്യാമറയും സഹകരിക്കുന്നു; പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ജൂലായില്‍


. പുതിയ പങ്കാളിത്തത്തിലൂടെ ഷാവോമിയ്ക്ക് വിപണിയില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Photo: REUTERS

ര്‍മന്‍ ക്യാമറ ബ്രാന്‍ഡായ ലെയ്ക ക്യാമറയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷാവോമി. ഇരു കമ്പനികളും ചേര്‍ന്നുള്ള ആദ്യ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ ജൂലായില്‍ അവതരിപ്പിക്കുമെന്ന് ഷാവോമി പറഞ്ഞു.

ഇത് ഷാവോമി 12 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഫ്‌ളാഗ്ഷിപ്പ് ഫോണായ ഷാവോമി 12 പ്രോ സ്മാര്‍ട്‌ഫോണിനേക്കാള്‍ മെച്ചപ്പെട്ട ക്യാമറാ ഫീച്ചറുകളായിരിക്കും ഷാവോമി 12 അള്‍ട്ര വാഗ്ദാനം ചെയ്യുക.

ഇത് പോലെ മറ്റ് ചില കമ്പനികളും മുന്‍നിര ക്യാമറ ബ്രാന്‍ഡുകളുമായി ചേര്‍ന്നുള്ള പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. ലെന്‍സും ക്യാമറയും നിര്‍മിക്കുന്ന ജര്‍മന്‍ കമ്പനി സീസ് ഗ്രൂപ്പുമായി ചേര്‍ന്ന് വിവോ ഫോണുകള്‍ ഇറക്കുന്നുണ്ട്. ഓപ്പോ, വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ സ്വീഡിഷ് കമ്പനിയായ ഹാസല്‍ബ്ലാഡിന്റെ ക്യാമറകള്‍ ഉള്‍പ്പെടുത്തിയുള്ള ഫോണുകള്‍ വിപണിയിലിറക്കുന്നുണ്ട്.

നേരത്തെ വാവേയുടെ പി സീരീസ് ഫോണുകളിലും മേറ്റ് സീരീസ് ഫോണുകളിലും ലെയ്കയുടെ ക്യാമറ ഉണ്ടായിരുന്നു. പുതിയ പങ്കാളിത്തത്തിലൂടെ ഷാവോമിയ്ക്ക് വിപണിയില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക നിലവാരമുള്ള ലെന്‍സുകളും ക്യാമറകളും പുറത്തിറക്കുന്ന മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് ലെയ്ക. ചുവന്ന വൃത്തത്തിനുള്ളില്‍ ലെയ്ക എന്നെഴുതിയ ബ്രാന്‍ഡ് ഐക്കണാണ് കമ്പനിയുടെ ഉല്‍പന്നങ്ങളില്‍ ഉണ്ടാവുക. ലെയ്ക ക്യാമറയുമായി എത്തുന്ന ഷാവോമി ഫോണിലും ഇതേ ബ്രാന്‍ഡിങ് ഉണ്ടായേക്കും.

ക്വാല്‍കോം ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ വണ്‍ പ്രൊസസര്‍ ആയിരിക്കും ഈ ഫോണില്‍. ഈ പ്രൊസസര്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഷാവോമിയുമുണ്ട്.

Content Highlights: technology news, xiaomi smartphone, Leica Camera, Mi Flagship smartphone

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented