Photo: Xiaomi
ചൈനീസ് കമ്പനിയായ ഷാവോമി ഇന്ത്യയില്‍ വെച്ച് വയര്‍ലെസ് ഓഡിയോ ഉല്പന്നങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ ഒപ്റ്റിമസുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വെച്ചുള്ള ഉല്പാദനം നടത്തുക. ഉത്തര്‍പ്രദേശിലുള്ള ഓപ്റ്റിമസ് ഇലക്ട്രോണിക്‌സ് ഫാക്ടറിയില്‍ വെച്ചാണ് ആദ്യ ഉപകരണം നിര്‍മിക്കുക. 2025 ഓടുകൂടി ഉല്പാദനം 50 ശതമാനം വര്‍ധിപ്പിക്കാനാണ് ഷാവോമി ലക്ഷ്യമിടുന്നത്.
ഏത് തരം ഓഡിയോ ഉല്പന്നങ്ങളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഷാവോമിയുടെ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളും ടിവികളും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. സ്പീക്കറുകള്‍, ഇയര്‍ബഡുകള്‍, വയേര്‍ഡ്, വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ എന്നിവയെല്ലാം ഷാവോമി ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായിരുന്ന ഷാവോമിയെ അടുത്തിടെ സാംസങ് മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഗോള കമ്പനികളെ ഉല്പാദനത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചുവരികയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിവിധ ഇളവുകളും ആനുകൂല്യങ്ങളും ഇന്ത്യ നല്‍കി വരുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ചൈനീസ് കമ്പനികളെ ഇന്ത്യയില്‍ ഉല്പാദനം നടത്തുന്നതിന് നിര്‍ബന്ധിതരാക്കുന്നുണ്ട്.
Content Highlights: Xiaomi to make wireless audio products in India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..