ബെയ്ജിങ്: ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഷാവോമിയുടെ വുഹാനിലുള്ള ആസ്ഥാനത്തിലെപ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി പുനഃരാരംഭിച്ചു.
മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടുന്ന ആരോഗ്യമുന്‍കരുതലിനായുള്ള വസ്തുക്കള്‍ നല്‍കിക്കൊണ്ട് ജീവനക്കാരുടെ ആദ്യ സംഘത്തെ ആസ്ഥാനത്തേക്ക് അയച്ചു.
കര്‍ശനമായ മുന്‍കരുതലുകള്‍ നടപടികള്‍ കൈക്കൊണ്ടായിരിക്കും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍. രണ്ട് തവണ താപനില പരിശോധന, രണ്ട് മാസ്‌കുകള്‍, ഭക്ഷണം കഴിക്കുന്നതിലെ നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം അതില്‍പെടും.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമാണ് വുഹാന്‍. കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 20 നാണ് ഷാവോമി ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായത്.
വുഹാന്‍ ഈസ്റ്റ് ലേക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാനം 52000 ചതുരശ്ര മീറ്റര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ രണ്ട് നിലകളും, ഭൂമിക്ക് മുകളില്‍ ഏഴ് നിലകളുമുള്ള കെട്ടിടമാണിത്. 2400 മുതല്‍ 3000 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ഈ സ്ഥാപനത്തിനാവും.
Content Highlights: xiaomi resumes wuhan head quarters operations
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..