കഴിഞ്ഞ വര്‍ഷമാണ് ഷാവോമി 100 വാട്ട് അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. ഇതില്‍ നിന്നും ഒരുപടി മുന്നേറാനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഷാവോമി ഒരു 120 വാട്ട് ചാര്‍ജര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണത്രെ.
പുറത്തുവന്ന ഒരു വീഡിയോയാണ് ഇങ്ങനെ ഒരു വാര്‍ത്തയ്ക്ക് ആധാരം. ഷാവോമിയുടെ പേരിലുള്ള ഒരു 120 വാട്ട് ചാര്‍ജറാണ് വീഡിയോയില്‍ കാണുന്നത്. എംഡിവൈ-12-ഇഡി എന്ന മോഡല്‍ നമ്പറാണ് ചാര്‍ജറിനുള്ളത്.
120 വാട്ട് ഔട്ട്പുട്ട് പിന്തുണയ്ക്കുന്ന 20v വോള്‍ടേജും, 6A കറന്റും ഈ ചാര്‍ജര്‍ പിന്തുണയ്ക്കും. കൂടാതെ 15 വാട്ട് കോണ്‍ഫിഗറേഷനും, 25 വാട്ട് കോണ്‍ഫിഗറേഷനും ഈ ചാര്‍ജര്‍ പിന്തുണയ്ക്കും.
ഷാവോമിയുടെ 100 വാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 4000 എംഎഎച്ച് ബാറ്ററി 17 മിനിറ്റില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ 12 വാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനാവും.
എന്നാല്‍ ഈ ചാര്‍ജര്‍ ഫോണുകള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. പകരം ലാപ്‌ടോപ്പ് പോലുള്ള വലിയ ഉപകരണങ്ങളിലായിരിക്കും അവ ഉപയോഗിക്കുക. എന്തായാലും ഈ ചാര്‍ജറിനെ സംബന്ധിച്ച് ഷാവോമി ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ലാത്തതിനാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിലവില്‍ സാങ്കേതിക രംഗത്തെ അംഭ്യൂഹങ്ങളില്‍ ഒന്നു മാത്രമാണ് .
Content Highlights: xiaomi reportedly working on 120 w fast charger
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..