-
രാജ്യത്തൊട്ടാകെയുള്ള 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാരണം സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി, റിയല്‍മി എന്നിവര്‍ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നത് മാറ്റിവച്ചതായി അറിയിച്ചു.
നേരത്തെ മാര്‍ച്ച് 26 ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന നാര്‍സോ സീരീസിന്റെ ലോഞ്ച് റിയല്‍മി മാറ്റിവച്ചു, മാര്‍ച്ച് 31 ന് തീരുമാനിച്ചിരുന്ന എംഐ 10 ലോഞ്ച് ഷവോമി നീട്ടി.
'മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട്, റിയല്‍മി നാര്‍സോ സീരീസിന്റേതുള്‍പ്പടെ നടത്താനിരുന്ന എല്ലാ അവതരണപരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നമ്മളുടെ കുടുംബത്തിലും നമ്മിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം. വീട്ടില്‍ തന്നെ തുടരുക, സുരക്ഷിതമായി തുടരുക, പ്രാദേശിക അധികാരികളുമായി സഹകരിക്കുക , ''റിയല്‍മി ഇന്ത്യ സിഇഒ മാധവ് ഷേത്ത് ട്വീറ്റ് ചെയ്തു.
സര്‍ക്കാരില്‍ നിന്നും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ റിയല്‍മിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഷെത്ത് പ്രഖ്യാപിച്ചു.
ഡ്യുവല്‍ ക്യാമറ പഞ്ച്-ഹോള്‍, ക്വാഡ് ക്യാമറ സിസ്റ്റം എന്നിവയുമായി വരുന്ന വിവോ വി 19 വരാനിരിക്കുന്ന മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണായ വിവോ വി 19 പുറത്തിറക്കുന്നതും മാറ്റിവെച്ചു.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..