കോവിഡ്19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപ നല്‍കുമെന്ന് ഷാവോമി ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കുമായി നല്‍കിയ തുറന്ന കത്തിലാണ് ഷാവോമി ഇന്ത്യ എംഡിയും ഷാവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ മനുകുമാര്‍ ജെയ്ന്‍ ഇത് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ടിലേക്ക് (പിഎം കെയേഴ്‌സ് ഫണ്ട്) പത്ത് കോടി രൂപനല്‍കും. ഒപ്പം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന നല്‍കും.
ഏല്ലാ ജീവനക്കാരോടും പങ്കാളികളോടും ശമ്പളത്തില്‍ നിന്നും ഒരു പങ്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മുഖ്യമന്ത്രിമാരുടെ ഫണ്ടിലേക്കും സംഭാവന നല്‍കാനും ഷാവോമി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇങ്ങനെ 15 കോടിയോളം സംഭാവന നല്‍കാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
സോപ്പ്, സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ ലഭ്യമല്ലാത്ത 20,000 ഓളം കുടുംബങ്ങള്‍ക്ക് അവ എത്തിക്കുന്നതിനായി എംഐ.കോം വഴി ഒരു കോടി രൂപ ധനസമാഹരണവും നടത്തും.
അന്താരാഷ്ട്ര തലത്തില്‍ ഷാവോമി ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വലിയ ആഘാതമാണ് കോവിഡ്-19 വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരിയില്‍ ആഗോളതലത്തിലുള്ള സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ 14 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.
Content HighlIGHTS: Xiaomi pledges Rs 15 crores for the fight against COVID-19
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..