Xiaomi Pad 5 | Photo: Xiaomi
ഷാവോമി പാഡ് 5 ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഏപ്രില്‍ 27 ന് ഷാവോമി 12 പ്രോ സ്മാര്‍ട്‌ഫോണിനൊപ്പമാണ് ഷാവോമി പാഡ് 5 പുറത്തിറക്കുക. ഓപ്പോ, റിയല്‍മി, വിവോ തുടങ്ങിയ കമ്പനികളുടെ വരാനിരിക്കുന്ന ടാബ് ലെറ്റുകളുമായാവും ഷാവോമി പാഡ് 5 ന്റെ വിപണിയിലെ മത്സരം.
ഷാവോമി പാഡ് 5 ഇതിനകം ചൈനയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസര്‍ ചിപ്പുമായാണ് ഇത് അവതരിപ്പിച്ചത്. പിന്നീട് മറ്റ് പല രാജ്യങ്ങളിലേക്കും ടാബ് അവതരിപ്പിച്ചു. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഉപകരണങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം വരുത്തുന്ന രീതി ഷാവോമിയ്ക്കില്ല. അതുകൊണ്ടു തന്നെ ചൈനയിലും മറ്റ് രാജ്യങ്ങളിലും അവതരിപ്പിക്കപ്പെട്ട അതേ സവിശേഷതകളോടെ തന്നെയാവും ഷാവോമി പാഡ് 5 ഇന്ത്യയിലുമെത്തുക. കീബോര്‍ഡും മറ്റ് അനുബന്ധ ഉപകരണങ്ങളും ഇതിനൊപ്പമുണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ആഗോള വിപണിയില്‍ അവതരിപ്പിച്ച ഷാവോമി പാഡ് 5 ന്റെ സവിശേഷതകള്‍
11 ഇഞ്ച് WQXGA ഡിസ്‌പ്ലേയാണ് ഷാവോമി പാഡ് 5 ന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍10, ട്രൂ ടോണ്‍ കളര്‍ ഡിസ്‌പ്ലേ, ടിയുവി റെയ്ന്‍ലാന്റ് ലോ ബ്ലൂ ലൈറ്റ് ഹാര്‍ഡ് വെയര്‍ സ്‌കീം സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ഷാവോമി ടാബ്5 നുണ്ട്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 860 പ്രൊസസര്‍ ചിപ്പും അഡ്രിനോ 640 ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റുമാണ് ഷാവോമി പാഡ് 5 ന്റെ ഗ്ലോബല്‍ മോഡലിലുള്ളത്. 6 ജിബി റാം, 256 ജിബി വരെ സ്‌റ്റോറേജ് എന്നിവയുമുണ്ട്.
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 കസ്റ്റം യുഐ ആണിതിലുള്ളത് 8750 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയുണ്ട്.
13 എംപി റിയര്‍ ക്യാമറയും 8 എംപി സെല്‍ഫി ക്യാമറയുമാണിതിന്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദക്രമീകരണവും, ടൈപ്പ് സി യുഎസ്ബി ഓഡിയോയും, ക്വാഡ് സ്പീക്കറുകളും, ഇതിനുണ്ട്. 4ജി, 5ജി കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് കണക്റ്റിവിറ്റി സംവിധാനങ്ങളും ഇതിലുണ്ട്.
വില എത്രയാവും
ഇന്ത്യന്‍ വിപണിയിലെ മുഖ്യ എതിരാളികളായ റിയല്‍മി, വിവോ, ഓപ്പോ തുടങ്ങിയ കമ്പനികള്‍ സ്വന്തം ടാബുകള്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൂടിയ വിലയ്ക്ക് ഷാവോമി ടാബ് 5 പുറത്തിറക്കാന്‍ സാധ്യത കുറവാണ്. എങ്കിലും 20000 രൂപയില്‍ കൂടിയ വില പ്രതീക്ഷിക്കാം. ചൈനയില്‍ 1999 യുവാന്‍ ആണ് 6 ജിബി റാം/128 ജിബി വൈഫൈ പതിപ്പിന്. ഇത് ഇന്ത്യയില്‍ ഏകദേശം 24000 രൂപയോളം വരും. 6ജിബി/256 ജിബി വൈഫൈ വേര്‍ഷന് 2299 യുവാന്‍ ആണ് വില. ഇത് 27600 രൂപയോളം വരും. ഈ നിരക്കുകള്‍ക്ക് സമാനമായ നിരക്കില്‍ തന്നെയാവും ഇന്ത്യയിലും ഷാവോമി ടാബ് 5 എത്തുക.
Content Highlights: Xiaomi Pad 5 launching together Xiaomi 12 Pro in India this month
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..