-
ഷാവോമി ഫോണുകളിലെ ആന്‍ഡ്രോയിഡ് അധിഷ്ടിത യൂസര്‍ ഇന്റര്‍ഫെയ്‌സായ എംഐയുഐ 11 ന് പിന്‍ഗാമിയായി എംഐയുഐ 12 എത്തുന്നു. ഷാവോമിയുടെ ഏറ്റവും പുതിയ എംഐ 10 യൂത്ത് എഡിഷന്‍ 5ജി ഫോണിനൊപ്പമാണ് എംഐയുഐ എത്തുന്നത്. കാഴ്ചയിലും ഭംഗിയിലും പുതുമകള്‍ കൊണ്ടുവന്നതോടൊപ്പം പുതിയ ഫീച്ചറുകളും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്.
എംഐയുഐ ഇന്ത്യയില്‍ എത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ജൂണ്‍ അവസാനമാവുമ്പോഴേക്കും ചൈനയില്‍ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ് ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും.
എംഐ 10 പ്രോ, എംഐ 10, എംഐ 10 യൂത്ത് എഡിഷന്‍, എംഐ 9 പ്രോ 5ജി, എംഐ 9 ട്രാന്‍സ്പാരന്റ് എഡിഷന്‍, എംഐ9, റെഡ്മി കെ30 പ്രോ സൂം എഡിഷന്‍, റെഡ്മി കെ30 പ്രോ, റെഡ്മി കെ30 5ജി, റെഡ്മി കെ30, റെഡ്മി കെ20 പ്രോ, റെഡ്മി കെ20 എന്നീ ഫോണുകളിലാണ് ചൈനയില്‍ ആദ്യ ഘട്ടത്തില്‍ പുതിയ യുഐ അപ്‌ഡേറ്റ് ലഭിക്കുക.
രണ്ടാം ഘട്ടത്തില്‍ എംഐ മിക്‌സ്3, എംഐ മിക്‌സ് 2എസ്, എംഐ സിസി9, എംഐ 9എസ്ഇ, എംഐ 8 സീരീസ്, റെഡ്മി നോട്ട് 8 പ്രോ, റെഡ്മി നോട്ട് 7 പ്രോ, റെഡ്മി നോട്ട് 7 എന്നീ ഫോണുകളിലും
മൂന്നാം ഘട്ടത്തില്‍ എംഐ സിസി9ഇ, എംഐ മിക്‌സ2, റെഡ്മി നോട്ട് 8, റെഡ്മി 8 എന്നിവയിലും എംഐയുഐ 12 എത്തും. എന്നാല്‍ രണ്ടാം ഘട്ട, മൂന്നാം ഘട്ട വിതരണങ്ങള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
പുതിയ ഫീച്ചറുകള്‍
ഫോണിന്റെ സിസ്റ്റം ലെവലിലുള്ള ഡാര്‍ക്ക് മോഡ് ആണ് പുതിയ അപ്‌ഡേറ്റിലെ ഒരു സവിശേഷത. ഡാര്‍ക്ക് മോഡില്‍ ഫോണിലെ നിറങ്ങളും അക്ഷരങ്ങളുടെ തെളിച്ചവുമെല്ലാം ഫോണ്‍ ഓട്ടോമാറ്റിക് ആയി ക്രമീകരിക്കും.
സെന്‍സറി വിഷ്വല്‍ ഡിസൈന്‍ സംവിധാനത്തിലൂടെ ഫോണിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ വളരെ എളുപ്പം മനസിലാകും വിധം ഗ്രാഫുകളായും ഡയഗ്രം ആയും കാണിക്കും.
പുതിയ വാള്‍പേപ്പറുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിലെ സൂപ്പര്‍ വാള്‍പ്പേപ്പറുകളില്‍ ചന്ദ്രന്റേയും ഭൂമിയുടെയുമെല്ലാം ത്രിഡി അനിമേറ്റഡ് മോഡലുകളുണ്ടാവും.
സ്‌ക്രീന്‍ റൊട്ടേറ്റ് ചെയ്യുക, ആപ്ലിക്കേഷനുകള്‍ തുറക്കുക, അടയ്ക്കുക, ചാര്‍ജിങ്, ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക ഉള്‍പ്പടെയുള്ളവയ്ക്ക് പുതിയ അനിമേഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ പാനലില്‍ തന്നെ ആപ്ലിക്കേഷന്‍ തുറക്കാന്‍ സാധിക്കുന്ന ഷോര്‍ട്ട്കട്ടും അവതരിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് വേണ്ടി ഫോണുകള്‍ എടുത്ത് സംസാരിക്കുന്ന എഐ കോളിങ് ഫീച്ചറും പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ചൈനയ്ക്ക് പുറത്ത് ഈ ഫീച്ചര്‍ ലഭിക്കുമോ എന്ന് വ്യക്തമല്ല.
പുതിയ അപ്‌ഡേറ്റില്‍ ഫോണിലെ സ്വകാര്യത ഫീച്ചറുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.
Content Highlights: xiaomi MIUI 12 officially announced
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..