-
എംഐ ടിവികളുടെ യൂസര്‍ ഇന്റര്‍ഫെയ്‌സായ പാച്ച് വാളിന്റെ 3.0( Patchwall 3.0) പതിപ്പ് ഷാവോമി പുറത്തിറക്കി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഉള്‍പ്പെടെ പുതിയ കണ്ടന്റ് പാര്‍ട്‌നര്‍മാരെ ഉള്‍പ്പെടുത്തി അടിമുടി പരിഷ്‌കരിച്ചാണ് പാച്ച് വാള്‍ 3 അവതരിപ്പിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ടിവിയ്‌ക്കൊപ്പമാണ് ഷാവോമി ടിവികളില്‍ പാച്ച് വാള്‍ യൂസര്‍ ഇന്റര്‍ഫെയ്‌സും പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ ആറ് മുതല്‍ പുതിയ അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങും. Mi TV 4A, Mi TV 4C Pro, Mi TV 4A Pro, Mi TV 4 Pro, Mi TV 4X, Mi TV 4X Pro എന്നീ മോഡലുകളിലാണ് പുതിയ പാച്ച് വാള്‍ 3 ലഭിക്കുക.
ഫോണുകളിലേത് പോലെ ഓണ്‍ലൈന്‍ ആയാണ് ടിവികളിലും യുഐ അപ്‌ഡേറ്റ് ലഭിക്കുക. നേരത്തെ എംഐ ടിവികളില്‍ പാച്ച് വാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തിടെയാണ് ആന്‍ഡ്രോയിഡ് ടിവി അപ്‌ഡേറ്റ് എംഐ ടിവികളില്‍ എത്തിയത്.
ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന് പുറമെ അന്താരാഷ്ട്ര ഡോക്യുമെന്ററികള്‍ ലഭിക്കുന്ന ഡോക്യുബേ, കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്ന ലട്ടു കിഡ്‌സ് തുടങ്ങിയ സ്ട്രീമിങ് സേവനങ്ങളും പാച്ച് വാളില്‍ ലഭിക്കും.
Content Highlights: xiaomi mitv new patchwall 3.0 update with disney plus hotstar
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..