Photo: Reuters
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണി വിഹിതത്തില്‍ ഷാവോമിയ്ക്ക് 8 ശതമാനം നഷ്ടം. 2020 ഒന്നാം പാദം മുതലുള്ള കണക്കാണിത്. വിപണിയില്‍ മത്സരം ശക്തമായതും വിതരണ ശംൃഖലയിലുണ്ടായ പ്രതിസന്ധികളും ഇതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
2020 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 29 ശതമാനം വിപണി വിഹിതമാണ് ഷാവോമി രേഖപ്പെടുത്തിയിരുന്നത് എന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നു.
എന്നാല്‍ അതിന് ശേഷം ഗ്രാഫ് പതിയെ താഴാന്‍ തുടങ്ങി. 2021 നാലാം പാദമായപ്പോഴേക്കും അത് 21 ശതമാനമായി മാറിയെന്ന് കനാലിസ് എന്ന വിപണി ഗവേഷണ സ്ഥാപനം പുറത്തുവിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. അതായത് 8 ശതമാനം ഇടിവ്.
വിപണി വിഹിതത്തില്‍ ഇടിവുണ്ടായെങ്കിലും ഇന്ത്യന്‍ വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ഷാവോമിയ്ക്ക് സാധിച്ചു. 93 ലക്ഷം യൂണിറ്റുകളാണ് 2021 നാലാം പാദത്തില്‍ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്.
സ്മാര്‍ട്‌ഫോണ്‍ നിര്‍മാണത്തിനാവശ്യമായ അനുബന്ധ ഘടകങ്ങള്‍ക്ക് ആഗോള തലത്തില്‍ നേരിടുന്ന ക്ഷാമം ഷാവോമിയേയും ബാധിച്ചിട്ടുണ്ട്.
ആഗോള ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ചില ബ്രാന്‍ഡുകള്‍ ചൈനീസ് ചിപ്പ് നിര്‍മാതാക്കളായ യുണിസോകിന്റെ പ്രൊസസര്‍ ചിപ്പുകള്‍ ഉപയോഗിച്ച് എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലിറക്കിയിരുന്നു. എന്നാല്‍ വിതരണത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം ഷാവോമിയ്ക്ക് ഇതിന് സാധിച്ചില്ല. 2021 ല്‍ പുറത്തിറങ്ങിയ 6000 രൂപയില്‍ താഴെ വിലയുള്ള പത്ത് ഫോണുകളില്‍ രണ്ടും യുണിസോക് പ്രൊസസര്‍ ഉപയോഗിച്ചവയാണെന്ന് ഗവേഷണ സ്ഥാപനമായ ടെക്കാര്‍ക്ക് പറയുന്നു.
അതേസമയം പ്രീമിയം വിഭാഗത്തില്‍ നേട്ടമുണ്ടാക്കാനും പുതിയ പ്രീമിയം ഫോണുകള്‍ രംഗത്തിറക്കാവനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2021 ല്‍ ആപ്പിള്‍ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. 2021 ല്‍ മാത്രം 54 ലക്ഷം ഐഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതില്‍ 22 ലക്ഷം ഐഫോണുകള്‍ വിറ്റഴിച്ചത് ഉത്സവകാലമായ നാലാം പാദത്തിലാണ്.
Content Highlights: Xioami India, Market share, Indian smartphone market
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..