ഇന്ത്യയിലെ മറ്റേത് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളേക്കാളും കൂടുതല്‍ ഇന്ത്യനാണ് ഷാവോമിയെന്ന് കമ്പനിയുടെ ഇന്ത്യന്‍ മേധാവി മനുകുമാര്‍ ജെയ്ന്‍. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം രാജ്യത്ത് ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
കമ്പനിയുടെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സെന്ററും പ്രൊഡക്റ്റ് ടീമും ഇന്ത്യയിലാണുള്ളത്. രാജ്യത്തെ 50,000 പേര്‍ക്ക് കമ്പനി തൊഴില്‍ നല്‍കുന്നുമുണ്ട്. ജെയ്ന്‍ ചൂണ്ടിക്കാട്ടി.
കമ്പനിയുടെ ഭൂരിഭാഗം സ്മാര്‍ട്ട്ഫോണുകളും ടിവികളും 'മെയ്ഡ് ഇന്‍ ഇന്ത്യ' ആണെന്നും കമ്പനിയുടെ ഇന്ത്യയിലെ മുഴുവന്‍ നേതൃത്വവും ഇന്ത്യക്കാർക്കാണെന്നും കമ്പനി നികുതി നല്‍കുന്നത് ഇന്ത്യയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ പോലും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഘടകങ്ങള്‍ ചൈനയില്‍ നിന്ന് വാങ്ങുന്നുണ്ടെന്നും ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ കാര്യവും അങ്ങനെ തന്നെയാണെന്നും അദ്ദേഹം വാദിച്ചു.
ജെയ്‌നിന്റെ ട്വീറ്റുകള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ ജെയ്‌നിന്റെ വാക്കുകളെ അംഗീകരിക്കുമ്പോള്‍ ചിലര്‍ വിമര്‍ശിക്കുന്നു.
കമ്പനിയുടെ മാതൃസ്ഥാപനം ചൈനീസ് കമ്പനി അല്ലേ? ഷാവോമി എന്ന പേര് തന്നെ ചൈനീസ് അല്ലേ?, അന്തിമമായ വരുമാനം എവിടേയ്ക്കാണ് പേവുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ ഷാവോമിയെ ഇഷ്ടപ്പെടുന്നുവെന്നും അടുത്ത ഫോണിനായി കാത്തിരിക്കുന്നുവെന്നും കമന്റ് ചെയ്തവരുണ്ട്.
എങ്കിലും നിലവിലെ ചൈനാ വിരുദ്ധ വികാരവും ചൈനയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും വ്യവസായത്തെ ബാധിച്ചിട്ടില്ലെന്ന് മനുകുമാര്‍ ജെയ്ന്‍ പറഞ്ഞു.
അതേസമയം റിയല്‍മി ഇന്ത്യ മേധാവി മാധവ് ഷേത്തും പറയുന്നത് റിയല്‍മി ഒരു ഇന്ത്യന്‍ കമ്പനി ആണെന്നാണ്. 'ആസ്‌ക് മാധവ്' എന്ന പരിപാടിയുടെ ഏറ്റവും പുതിയ യൂട്യൂബ് എപിസോഡിലാണ് മാധവ് ഷേത്ത് ഇക്കാര്യം പറയുന്നത്.
റിയര്‍മി ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആണെന്നും ഇപ്പോഴത് ഒരു ആഗോള ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ ആണെന്നും തനിക്ക് അഭിമാനത്തോടെ പറയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: xiaomi is more indian than any other company
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..