Photo: Youtube/ Manju Jain
ചൈനീസ് സ്മാര്‍ട് ഉപകരണ നിര്‍മാതാക്കളായ ഷാവോമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റും കമ്പനിയുടെം മുന്‍ ഇന്ത്യന്‍ മേധാവിയുമായിരുന്ന മനുകുമാര്‍ ജെയ്ന്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചു. തിങ്കളാഴ്ചയാണ് മനു ജെയ്ന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഒമ്പത് വര്‍ഷക്കാലത്തെ സേവനത്തിനൊടുവിലാണ് രാജി.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ് മെന്റ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഷാവോമി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നേരിടുന്നതിനിടയിലാണ് ഇന്ത്യയില്‍ നിന്നുള്ള പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളായ മനു ജെയിനിന്റെ രാജി.
എന്നാല്‍ നിയമനടപടിയും അദ്ദേഹത്തിന്റെ രാജിയും തമ്മില്‍ ബന്ധമില്ലെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ് വ്യക്തനാക്കുന്നത്. പുതിയൊരു സംരംഭത്തിന്റെ ഭാഗമാവാനൊരുങ്ങുകയാണെന്നും ട്വീറ്റ് സൂചന നല്‍കുന്നു.
'ജീവിതത്തില്‍ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി ഒരു പാട് സ്‌നേഹം ലഭിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി. അതുകൊണ്ടു തന്നെ ഈ വിടവാങ്ങല്‍ ഏറെ പ്രയാസകരമാണ്. എല്ലാവര്‍ക്കും നന്ദി.'
ഈ യാത്രയുടെ അവസാനം പുതിയ ഒന്നിന്റെ തുടക്കമാണ്, അവസരങ്ങള്‍ നിറഞ്ഞതാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒമ്പത് വര്‍ഷത്തിന് ശേഷം ഷാവോമി ഗ്രൂപ്പില്‍ നിന്ന് മാറുകയാണ്. ഇത് ശരിയായ സമയമാണെന്ന വിശ്വാസമുണ്ട്. ആഗോളതലത്തില്‍ നമുക്ക് ശക്തമായ നേതൃ നിരയുണ്ട്. ആഗോള തലത്തിലുള്ള ഷാവോമി ടീമുകള്‍ക്ക് നന്ദി. അദ്ദേഹം പറഞ്ഞു.
2014 ല്‍ ഇന്ത്യയില്‍ ഷാവോമി അവതരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ പ്രധാന വ്യക്തികളിലൊരാളാണ് ജെയ്ന്‍.
Content Highlights: xiaomi global vice president manu jain quits company
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..