ഇലക്ട്രിക്ക് വെഹിക്കിള്‍; ഈ വര്‍ഷം ഓഗസ്റ്റില്‍ സുപ്രധാന ചുവടുവെക്കാന്‍ ഷാവോമി


ഷാവോമിയുടെ സ്ഥാപകൻ ലെ ജുന്‍, തന്റെ ജോലി സമയത്തിന്റെ മൂന്നിലൊന്നും ചിലവഴിക്കുന്നത് ഷാവോമി ഓട്ടോയുടെ ആസ്ഥാനത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Photo: xiaomiui.net

ചൈനീസ് ടെക്‌നോളജി കമ്പനിയായ ഷാവോമി ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് പ്രവേശിക്കുമെന്ന് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. 2024 ല്‍ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഈ വര്‍ഷം ഓഗസ്റ്റില്‍ ഷാവോമി ആദ്യ ഇലക്ട്രിക് കാറിന്റെ പ്രോട്ടോ ടൈപ്പ് കമ്പനി അവതരിപ്പിക്കുമെന്നാണ് സിന ടെക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യ വാഹനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങൾക്ക് മേല്‍നോട്ടം വഹിക്കാൻ ഷാവോമിയുടെ സ്ഥാപകൻ ലെ ജുന്‍, തന്റെ ജോലി സമയത്തിന്റെ മൂന്നിലൊന്നും ചെലവഴിക്കുന്നത് ഷാവോമി ഓട്ടോയുടെ ആസ്ഥാനത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഓടെ വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചുതുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷാവോമിയ്ക്ക് വേണ്ടി ആദ്യ ഇലക്ട്രിക് കാറിന്റെ പ്രോടോടൈപ്പ് നിര്‍മിക്കുന്നതിന്റെ ചുമതല എച്ച് വി എസ്ടി ഓട്ടോ മൊബൈല്‍ ഡിസൈനിനായിരിക്കും. ഡബ്ല്യൂഎം മോട്ടോറിന് വേണ്ടി മേവന്‍ (Maven) എന്ന കണ്‍സപ്റ്റ് കാര്‍ നിര്‍മിച്ച കമ്പനിയാണിത്.

2021 മാര്‍ച്ചിലാണ് ഷാവോമി കോര്‍പ്പറേഷന്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 150 കോടി ഡോളറായിരുന്നു ആദ്യ നിക്ഷേപം. തുടര്‍ന്നുള്ള പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ 1000 കോടിയിലേറെ സമാഹരിക്കും. ഷാവോമി ഓട്ടോ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ 2021 ല്‍ ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2021 സെപ്റ്റംബറില്‍ യിഷ്വാങില്‍ ഷാവോമി ഓട്ടോ ഹെഡ്ക്വാര്‍ട്ടേഴ്‌സും, റിസര്‍ച്ച് ആന്റ് ഡെവലപ്പ് മെന്റ് വിഭാഗവും നിര്‍മിക്കുന്നതിന് ബെയ്ജിങ് എക്കോണമിക് ആന്റ് ടെക്‌നോളജിക്കല്‍ ഡെവലപ്പ്‌മെന്റ് ഏരിയ മാനേജ്‌മെന്റ് കമ്മിറ്റിയുമായി കമ്പനി കരാറിലെത്തിയിരുന്നു. 1000 ലേറെ ജീവനക്കാരുള്ള യൂണിറ്റില്‍ ഒരു വര്‍ഷം 3 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.

എ+, ബി ക്ലാസ് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ഷാവോമിയുടെ പദ്ധതി. ഇതില്‍ എ+ ക്ലാസ് വാഹനത്തില്‍ ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിങ് സൗകര്യവും ഇതിലുണ്ടാവും. ബി ക്ലാസ് വാഹനത്തില്‍ ലെവല്‍ 3 ഓട്ടോണമസ് ഡ്രൈവിങ് സൗകര്യവുണ്ടാവും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 17 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനങ്ങള്‍ക്ക് വില.

Content Highlights: xiaomi electric vehicle prototype launch in august report

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented