ദീപാവലിയോടനുബന്ധിച്ച് ഷാവോമിയില്‍ വമ്പന്‍ ഓഫറുകളുമായി വില്പനമേള. ഒക്ടോബര്‍ 23 മുതല്‍ 25 വരെയാണ് വില്പന നടക്കുന്നത്. സ്മാര്‍ട്ഫോണുകള്‍ക്കൊപ്പം ഷാവോമിയുടെ മറ്റ് ഉപകരങ്ങള്‍ക്കും ഉല്പന്നങ്ങള്ക്കും കമ്പനി ഓഫര്‍ വില പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം ക്രിക്കറ്റര്‍ നിന്‍ജ പോലുള്ള ഗെയിമുകളും ഷാവോമി അവതരിപ്പിക്കുന്നുണ്ട്. ഇതുവഴി പോകോഫോണ്‍ എഫ് വണ്‍, എംഐ പവര്‍ബാങ്ക്, റെഡ്മി വൈ2 എന്നിവ സ്വന്തമാക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഷാവോമി വില്‍പനമേളയിലെ ജനപ്രിയമായ ഒരു രൂപ ഫ്ലാഷ് സെയിലും ഇത്തവണയുണ്ടാകും. പ്രതിദിനം രണ്ട് ഉല്പന്നങ്ങളാണ് ഒരു രൂപ വിലയ്ക്ക് ഷാവോമി വില്പനയ്ക്കെത്തിക്കുക.
7500 രൂപയ്ക്ക് മുകളില്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് എസ്ബിഐ കാര്‍ഡുകള്‍ക്ക് 750 രൂപ ഡിസ്ക്കൗണ്ട്, റെഡ്മി നോട്ട് 5 പ്രോ, പോകോ എഫ് വണ്‍ എന്നിവയ്ക്ക് പേടിഎം നല്കുന്ന 500 രൂപ കാഷ്ബാക്ക്, മൊബിക്വിക് നല്കുന്ന 20 ശതമാനം ഡിസ്കൗണ്ട് (2000 രൂപ വരെ) എന്നിവയും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഷാവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ദീപാവലി വില്പനമേള നടക്കുക.
സ്മാര്‍ട്ഫോണുകള്‍
14,999 രൂപ വിലയുള്ള റെഡ്മി നോട്ട് 5 പ്രോ (4 ജിബി + 64 ജിബി) യ്ക്ക് 12,999 രൂപ. ഇതിന്റെ 16,999 രൂപ വിലയുള്ള ആറ് ജിബി പതിപ്പിന് 14999 രൂപയിലേക്ക് വില കുറഞ്ഞു.
ഷാവോമി സെല്‍ഫി സ്മാര്‍ട്ഫോണ്‍ ആയ റെഡ്മി വൈ2 (4 ജിബി + 64 ജിബി) ന് 2000 രൂപ കുറഞ്ഞ് 10999 രൂപയ്ക്കാണ് വില്പനയ്ക്കെത്തുന്നത്. എംഐ എ2 ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണിന് 16,999 രൂപയില്‍ നിന്നും വില 14999 രൂപയിലേക്ക് കുറഞ്ഞു.
എംഐ ടിവി
43 ഇഞ്ചിന്റെ എംഐ എല്‍ഇഡി സ്മാര് ടിവി 4എയ്ക്ക് 1000 രൂപ വിലകുറഞ്ഞ് 21,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ 32 ഇഞ്ച്, 42 ഇഞ്ച് ടിവികള്‍ക്ക് ആമസോണ്‍ പേയില്‍ 500 രൂപ അധിക കിഴിവ് ലഭിക്കും.
മറ്റ് ഉപകരണങ്ങള്‍
എംഐ ബ്ലൂടൂത്ത് ഹെഡ്സെറ്റ് (ബേസിക് ബ്ലാക്ക്) ഉം എംഐ ബ്ലൂടൂത്ത് ഓഡിയോ റിസീവറും (വെള്ള) യഥാക്രമം 799 രൂപയ്ക്ക് ലഭിക്കും 899 രൂപയ്ക്കും ലഭിക്കും, എംഐ ഇയര്‍ഫോണുകള്‍ 50 രൂപ, 100 രൂപ വിലക്കിഴിവില്‍ ലഭ്യമാണ്. എംഐ ബ്ലൂടൂത്ത് സ്പീക്കര്‍ (ബേസിക് 2)ന് 1799 രൂപയില്‍ നിന്നും 200 രൂപ കുറഞ്ഞ് 1599 രൂപയായി. 20000 എംഎഎച്ചിന്റെയും 10000 എംഎഎച്ചിന്റെയും എംഐ പവര്‍ബാങ്ക് 2ഐയ്ക്ക് യഥാക്രമം 1399 രൂപയും 699 രൂപയുമാണ് വില.
നവംബര്‍ ഏഴ് വരെ തങ്ങളുടെ ഓഫ്ലൈന് സ്റ്റോറുകളിലും ഷാവോമി വിലക്കിഴിവ് നല്‍കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..