വെയറബിള്‍ ഉപകരണങ്ങള്‍ വിപണിയില്‍ വലിയ നേട്ടമുണ്ടാക്കിയ വര്‍ഷമായിരുന്നു 2019. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ ആണ് ഈ വിലയിരുത്തല്‍ നടത്തിയത്. 1.5 കോടിയോളം വെയറബിള്‍ ഉപകരണങ്ങളാണ് 2019 ല്‍ വിറ്റഴിച്ചത്.
സ്മാര്‍ട് ബാന്‍ഡുകള്‍ മറ്റ് തേഡ് പാര്‍ട്ടി ആപ്പുകളുടെ സാന്നിധ്യമില്ലാത്ത സ്മാര്‍ട് വാച്ചുകള്‍ ഉള്‍പ്പെടുന്ന വെയറബിള്‍ ഉപകരണങ്ങളാണ് വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നത്.
53 ലക്ഷം സ്മാര്‍ട്ബാന്‍ഡുകള്‍ വില്‍പനയ്‌ക്കെത്തി. സ്മാര്‍ട്ബാന്‍ഡ് വിതരണ രംജഗത്ത് ാവോമിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 48.9 ശതമാനമാണ് ഷാവോമിയുടെ വിപണിയിലെ പങ്ക്. 2019 ല്‍ 54.7 ശതമാനം വളര്‍ചയും കമ്പനിയ്ക്കുണ്ടായി. എന്നാല്‍ ഈ രംഗത്ത് രണ്ടാം സ്ഥാനത്തുള്ളത് ടൈറ്റന്‍ ആണ്. 14.5 ശതമാനമാണ് ടൈറ്റന്റെ വിപണിയിലെ പങ്ക്.
സ്മാര്‍ട് വാച്ചുകളുടെ വിപണിയും വളരുകയാണ്. 933,000 യൂണിറ്റ് സ്മാര്‍ട് വാച്ചുകളാണ് 2019 ല്‍ വില്‍പ്പനയ്‌ക്കെത്തിയത്. സ്മാര്‍ട് വാച്ച് വിപണിയില്‍ ഫോസില്‍ ആണ് മുന്നില്‍ 30.3 ശതമാനമാണ് ഫോസിലിന്റെ വിപണി പങ്കാളിത്തം. തൊട്ടുപിന്നില്‍ ആപ്പിള്‍ ആണുള്ളത്.
സ്മാര്‍ട് ബാന്‍ഡിനേയും സ്മാര്‍ട് വാച്ചിനേയും കൂടാതെ ഇയര്‍ വെയര്‍ വിപണിയും ഇന്ത്യയില്‍ വളരുകയാണ്. 2019 ല്‍ ഇയര്‍ വെയര്‍ ഉപകരണങ്ങളുടെ വ്യവസായത്തിന് 443.6 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് ഐഡിസിയുടെ കണക്ക്. ഇയര്‍വെയര്‍ വിപണിയില്‍ ബോട്ട് ആണ് മുന്നില്‍. ട്രൂലി വയര്‍ലെസ് ഇയര്‍വെയര്‍ വിപണിയില്‍ ആപ്പിള്‍ ആണ് മുന്നില്‍.
Content Hoighlights: xiaomi and fossil leads in wearable product sale