ഷാവോമി 12എസ് പരമ്പര ഫോണുകളും ബാന്‍ഡും ലാപ്‌ടോപ്പും; പുതിയ ഉല്പന്നങ്ങളുമായി കമ്പനി


2 min read
Read later
Print
Share

പരമ്പരയിലെ മൂന്ന് ഫോണുകള്‍ക്കും ലെയ്കയുടെ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. ലെയ്കയുടെ ഫില്‍റ്ററുകളും പ്രത്യേകം ലെയ്ക മോഡുകളും ഇതിനൊപ്പം ലഭിക്കും. 

Xiaomi 12S Ultra | Photo: Xiaomi

ചൈനയില്‍ നടന്ന ഷാവോമിയുടെ വാര്‍ഷിക അവതരണ പരിപാടിയില്‍ ഷാവോമി 12 എസ് പരമ്പര ഫോണുകള്‍ ഉള്‍പ്പടെ ഒരു കൂട്ടം പുതിയ ഫ്‌ളാഗ്ഷിപ്പ് ഉപകരണങ്ങളാണ് കമ്പനി അവതരിപ്പിച്ചത്. ക്യാമറ കമ്പനിയായ ലെയ്കയുമായുള്ള പങ്കാളിത്തത്തോടെയാണ് 12 എസ് പരമ്പര ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. പരമ്പരയിലെ മൂന്ന് ഫോണുകള്‍ക്കും ലെയ്കയുടെ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. ലെയ്കയുടെ ഫില്‍റ്ററുകളും പ്രത്യേകം ലെയ്ക മോഡുകളും ഇതിനൊപ്പം ലഭിക്കും.

ഷാവോമി 12 എസ്

6.2 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് 120 ഹെര്‍ട്‌സ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഇതിനുണ്ട്. 50 എംപി ട്രിപ്പിള്‍ ക്യാമറ സംവിധാനവും 12 എംപി ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 4500 എംഎഎച്ച് ബാറ്ററിയും 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. 3999 യുവാന്‍ (47241 രൂപ) ആണ് ഇതിന്റെ എട്ട് ജിബി റാം ബേസ് മോഡലിന് വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 5199 യുവാന്‍ (61417 രൂപ) ആണ് വില.

ഷാവോമി 12എസ് പ്രോ

6.73 ഇഞ്ച് 2കെ അമോലെഡ് പാനലോടുകൂടിയ ഈ സ്മാര്‍ട്‌ഫോണിന് ശക്തി പകരുന്നത് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ചിപ്പ് സെറ്റാണ്. ഇതിലും 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുണ്ട്. 4600 എംഎഎച്ച് ബാറ്ററിയില്‍ 120 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. കൂടാതെ 50 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്.

50 എംപി ട്രിപ്പിള്‍ ക്യാമറ സംവിധാനത്തില്‍ വലിയ പ്രൈമറി സെന്‍സര്‍ സോണി ഐഎംഎക്‌സ്707 ആണ്. യുവാന്‍ 4699 യുവാന്‍ (55510 രൂപ) ആണ് ഇതിന് വില.

ഷാവോമി 12എസ് അള്‍ട്ര

6.73 ഇഞ്ച് എല്‍ടിപിഒ2 2കെ അമോലെഡ് സ്‌ക്രീന്‍ ആണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 പ്രൊസസറില്‍ 12ജിബി വരെ റാമും, 512 ജിബി വരെ സ്റ്റോറേജും ഉണ്ട്. 50.3 എംപി ഐഎംഎക്‌സ് 989 സെന്‍സര്‍ ഉള്‍ക്കൊള്ളുന്ന പ്രൈമറിസെന്‍സറാണിതിന്. 48 എംപി ടെലിഫോട്ടോ സെന്‍സര്‍ 48 എംപി അള്‍ട്ര വൈഡ് സെന്‍സര്‍ എന്നിവയാണ് മറ്റുള്ളവ. 32എംപി ആണ് സെല്‍ഫി ക്യാമറ. 4860 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് വയേര്‍ഡ് ചാര്‍ജിങും 50 വാട്ട് വയര്‍ലെസ് ചാര്‍ജിങുമുണ്ട്.

ഷാവോമി ബാന്‍ഡ് 7 പ്രോ

ഷാവോമി ബാന്‍ഡ് 7 പ്രോയ്ക്ക് ചതുരത്തിലുള്ള 1.64 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട് വാച്ചിനെ പോലെയാണ് കാഴ്ചയില്‍.326 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയുള്ള അമോലെഡ് സ്‌ക്രീന്‍ ആണിത്. ജിപിഎസ് റിസീവര്‍ ഇതിനുണ്ട്. ജിപിഎസ്, GLONASS, Galilieo, Beidou, QUSS എന്നീ നാവിഗേഷന്‍ സംവിധാനങ്ങള്‍ ഇത് പിന്തുണയ്ക്കും. ഓട്ടോ മാറ്റിക് ബ്രൈറ്റ്‌നെസ്, ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ, SpO2 സെന്‍സര്‍ ഉള്‍പടെയുള്ള സെന്‍സറുകളുണ്ട്. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സുണ്ട്.

ഷാവോമി ബുക്ക് പ്രോ 2022 എഡിഷന്‍

ഷാവോമി ബുക്ക് പ്രോ 2022 എഡിഷന് 14 ഇഞ്ച്, 16 ഇഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. രണ്ടിനും ഓഎല്‍ഇഡി ടച്ച് സ്‌ക്രീന്‍ ആണുള്ളത്. 14 ഇഞ്ച് മോഡലിന് 2.8 കെ റസലൂഷനും 16 ഇഞ്ച് മോഡലിന് 4കെ സ്‌ക്രീനുകളാമുള്ളത്. രണ്ട് ലാപ്‌ടോപ്പുകളിലും 12-ാം തലമുറ ഇന്റല്‍ ഐ5/ഐ7 ചിപ്പുകളാണുള്ളത്. വിവിധ കോണ്‍ഫിഗറേഷനുകളില്‍ ഇത് വാങ്ങാം. എന്‍വിഡിയ എംഎക്‌സ് 550 മുതല്‍ ആര്‍ടിഎക്‌സ് 2050 വരെയുള്ള ജിപിയു മോഡലുകളില്‍ ഏതും തിരഞ്ഞെടുക്കാം.

ഷാവോമി ഹോം വൈഫൈ മെഷ് റൗട്ടര്‍

ട്രൈബാന്‍ഡ് വൈഫൈ മെഷ് റൂട്ടറും ഷാവോമി പുറത്തിറക്കി. 1500 ചതുരശ്ര മീറ്റര്‍ റേഞ്ചിലുള്ള റൗട്ടര്‍ 2.4 ഗിഗാഹെര്‍ട്‌സ്, 5 ഗിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സികളില്‍ ഉപയോഗിക്കാം. 600 ഉപകരണങ്ങള്‍ ബന്ധിപ്പിക്കാം. എന്‍എഫ്‌സി സൗകര്യമുണ്ട്.

Content Highlights: xiaomi 12s series smartphones smart band and xiaomi book pro 2022 launched in china

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
earthquake alert google

2 min

ഭൂകമ്പം ഉണ്ടായാല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ അറിയിപ്പ്; 'എര്‍ത്ത് ക്വേക്ക് അലര്‍ട്ട്' ഇന്ത്യയില്‍

Sep 28, 2023


Photoshop

1 min

സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണ്ട, എഐ ഫീച്ചറുകളുമായി ഫോട്ടോഷോപ്പ് ഇനി വെബ്ബിലും

Sep 28, 2023


adobe flash player

1 min

വിപണി കയ്യടക്കി പുതിയ ടെക്‌നോളജികള്‍; ഫ്‌ളാഷ് പ്ലെയര്‍ സേവനം അവസാനിപ്പിച്ച് അഡോബി

Jan 1, 2021


Most Commented