ഗൂഗിളിനെ ആര്‍ക്കും പേടിയില്ല...! ആഗോള ടെക്ക് ഭീമന്മാര്‍ക്കെതിരെ ലോകം ഒന്നിക്കുമ്പോള്‍


ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ അസോസിയേഷന്‍, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷന്‍, ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ മാധ്യമ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ഒരു വര്‍ഷമായി കോമ്പറ്റീഷന്‍ കമ്മീഷന്റെ അന്വേഷണം ഗൂഗിളിനെതിരെ നടക്കുന്നുണ്ട്.

Photo: AFP

ര്‍ഷങ്ങളായി ഏകാധിപത്യ സ്വഭാവത്തോടെ അധികാരങ്ങള്‍ കയ്യാളുകയും ലോകം അടക്കിവാഴുകയും ചെയ്യുകയാണ് ഗൂഗിളിനെ പോലുള്ള വന്‍കിട ടെക്ക് കമ്പനികള്‍. എന്നാല്‍, സാഹചര്യം വളരെയധികം മാറിയിരിക്കുകയാണ്. ടെക്‌നോളജി രംഗത്തെ ഭീമന്മാരുടെ ശക്തമായ സ്വാധീനശക്തിയെ ചെറുക്കാന്‍ ഇന്ത്യ, യു.എസ്., യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഇന്‍ഡൊനീഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ശക്തമായി രംഗത്തു വന്നിരിക്കുന്നു. ഇന്റര്‍നെറ്റിലെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായുള്ള കര്‍ശന നടപടികളാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ചുവരുന്നത്.

വാര്‍ത്തകള്‍ക്ക് മാന്യമായ പ്രതിഫലം നല്‍കാന്‍ മടിക്കുക, എതിരാളികളെ നേരിടാന്‍ സഖ്യം രൂപീകരിക്കുക, ഏകപക്ഷീയമായ വാണിജ്യരീതികള്‍ നടപ്പാക്കുക, ആപ്പുകള്‍ക്കും പണമിടപാടുകള്‍ക്കും വേണ്ടി വിപണി ദുരുപയോഗം ചെയ്യുക, ഉപഭോക്താക്കളുടെ ഡേറ്റ ദുരുപയോഗം ചെയ്യുക, ആന്റി ട്രസ്റ്റ് നിയമങ്ങള്‍ കാറ്റില്‍ പറത്തുക തുടങ്ങി വന്‍കിട കമ്പനികളുടെ ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യുകയാണ് ആഗോളതലത്തിലുള്ള വിവിധ ഭരണകൂടങ്ങള്‍.

ഇന്റര്‍നെറ്റില്‍ ആകമാനം ആധിപത്യം വളര്‍ത്താന്‍ ശ്രമിച്ചിരുന്ന കമ്പനികളുടെ കൂട്ടത്തില്‍ മുന്നിലുള്ള സ്ഥാപനമാണ് ഗൂഗിള്‍. ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നിരവധി കേസുകളില്‍ നടപടികള്‍ നേരിടുകയാണ് ഗൂഗിള്‍. ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ഇതിനകം വന്‍തുക കമ്പനിയ്ക്ക് പിഴശിക്ഷയായി വിധിച്ചിട്ടുണ്ട്. ഗൂഗിളിന്റെ തന്നെ എതിരാളികളായ ഫെയ്‌സ്ബുക്കും ട്വിറ്ററും ആമസോണുമെല്ലാം ഇതേ അവസ്ഥിലാണിപ്പോള്‍.

അടുത്തിടെ ഇന്ത്യയിലെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന് രണ്ട് തവണയായി വിധിച്ചത് 2274 കോടി രൂപയാണ്. ആന്‍ഡ്രോയിഡിലും ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് സ്‌റ്റോറിലുമെല്ലാം സ്വന്തം നേട്ടത്തിന് വേണ്ടി വിപണിയിലെ മേധാവിത്വം മുതലെടുത്തതിന്റെ പേരിലാണ് ഈ നടപടികള്‍. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ടി.വി. ഒ.എസും അന്വേഷണം നേരിടുകയാണ്.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ അസോസിയേഷന്‍, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷന്‍, ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ മാധ്യമ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ഒരു വര്‍ഷമായി കോമ്പറ്റീഷന്‍ കമ്മീഷന്റെ അന്വേഷണം ഗൂഗിളിനെതിരെ നടക്കുന്നുണ്ട്. ഗൂഗിള്‍ ന്യൂസ് ഫീഡില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടും ആ വാര്‍ത്തകള്‍ തയ്യാറാക്കിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കുന്നതിലുള്ള ഗൂഗിളിന്റെ വിമുഖത ചോദ്യം ചെയ്തുകൊണ്ടാണ് പരാതി.

രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളില്‍നിന്ന് ഗൂഗിള്‍ നേടുന്ന വരുമാനത്തിന്റെ ന്യായമായ വിഹിതം ആവര്‍ത്തിച്ച് നിരസിച്ചുവെന്ന് ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡി.എന്‍.പി.എയുടെ പ്രതിനിധി പറഞ്ഞു. ഈ കുത്തകമേധാവിത്വം തടയാന്‍ നിയമം വരുന്ന കാലം വിദൂരമല്ലെന്നും അവര്‍ പറഞ്ഞു.

വന്‍കിട കമ്പനികളുടെ മേധാവിത്വത്തിന് തടയിടാനാകുംവിധം നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും വികസിക്കേണ്ടതുണ്ടെന്ന് ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇരുപതോളം രാജ്യങ്ങളിലെ ഐ.ടി. നിയമങ്ങള്‍ മന്ത്രാലയം പഠിച്ചുവരികയാണെന്നും ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെയും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളുടേയും മറ്റും അവകാശ സംരക്ഷണത്തിനായി പഴുതുകളില്ലാത്ത വിധം നിയമ സംരക്ഷണമൊരുക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. 2000-ലെ ഐ.ടി. ആക്റ്റിന് പകരം താമസിയാതെ തന്നെ ഡിജിറ്റല്‍ ന്യൂസ് ഇന്ത്യ ആക്റ്റ് നിലവില്‍ വരുമെന്നാണ് അറിയുന്നത്. ഇതിന്റെ കരട് രൂപം 2023-ല്‍ പുറത്തിറങ്ങിയേക്കും.

അമേരിക്കയിലെ 'ദി ഇനൊവേഷന്‍ ആന്റ് ചോയ്‌സ് ഓണ്‍ലൈന്‍ ആക്റ്റ്', ' ഓപ്പണ്‍ ആപ്പ് മാര്‍ക്ക്റ്റ്‌സ് ആക്റ്റ്' എന്നിവ വന്‍കിട ടെക്ക് കമ്പനികളുടെ കുത്തകയ്ക്ക് അവസാനമിടാനുള്ള രണ്ട് നിയമബില്ലുകളാണ്. മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലത്തിനായി വിലപേശല്‍ അധികാരം നല്‍കുന്നതടക്കമുള്ള മാറ്റങ്ങളാണ് ഈ ബില്ലുകള്‍ മുന്നോട്ട് വെക്കുന്നത്. ബില്ലുകള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ യു.എസിലെ ടെക്ക് കമ്പനികളുടെ മേധാവിത്വത്തിന് തടയിടാനുള്ള ശക്തമായ നിയമ സംവിധാനം നിലവില്‍ വരും. യൂറോപ്യന്‍ യൂണിയനിലെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്റ്റും ഇതിന് സമാനമാണ്.

Content Highlights: world unites in its fight against Big Tech monopolies

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented