Screengrab: Youtube|Srinivas A
ബെംഗളുരു: ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാതാക്കളിലൊരാളായ വിസ്ട്രണ്‍ കോര്‍പറേഷന്റെ ബെംഗളുരു യൂണിറ്റില്‍ സംഘര്‍ഷം. ശമ്പളം വൈകിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ശനിയാഴ്ച രാവിലെ വ്യാപകമായ അക്രമത്തിലേക്ക് വഴിവെച്ചത്.
ശനിയാഴ്ച രാവിലെ 6.30 ന് 8000-ത്തോളം വരുന്ന കമ്പനി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം.
പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ ജീവനക്കാര്‍ അഗ്നിക്കിരയാക്കി. ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവര്‍ നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ 80 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വര്‍ധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ഒരു ധര്‍ണ നിര്‍മാണ യൂണിറ്റില്‍ നടന്നിരുന്നു. ചില ജീവനക്കാരെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ കമ്പനി പ്രേരിപ്പിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, ഈ ജീവനക്കാര്‍ക്ക് ദിവസേന 200-300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 12 മണിക്കൂര്‍ ജോലി ചെയ്തിട്ടും 7-8 മണിക്കൂര്‍ ജോലി ചെയ്തുവെന്നാണ് രേഖപ്പെടുത്തുന്നത്. ഉചിതമായ ശമ്പളം ലഭിക്കുന്നില്ല, കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി സമയത്തിന് ശമ്പളം ലഭിക്കുന്നില്ല. എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതാണ് ജീവനക്കാരെ രോഷാകുലരാക്കിയത്. ക്യാമറകള്‍, രണ്ട് കാറുകള്‍, ഗ്ലാസുകള്‍ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..