പ്രതീകാത്മക ചിത്രം | photo: afp
ലോകത്തെ ഏറ്റവും വലിയ ടെലിസ്കോപ്പ് എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന സ്ക്വയര്‍ കിലോമീറ്റര്‍ അരെയുടെ നിര്‍മാണം ഓസ്ട്രേലിയയില്‍ ആരംഭിച്ചു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര പ്രൊജക്ടുകളില്‍ ഒന്നാണിത്. 2028ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പായി സ്ക്വയര്‍ കിലോമീറ്റര്‍ അരെയ് മാറും.
30 വര്‍ഷത്തെ യാത്രയായിരുന്നു ഇതെന്ന് സ്ക്വയര്‍ കിലോമീറ്റര്‍ അരെയ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഫില്‍ ഡയമണ്ട് ബി.ബി.സിയോട് പറഞ്ഞു. ആദ്യത്തെ 10 വര്‍ഷം ആശയങ്ങള്‍ വിപുലീകരിക്കുകയായിരുന്നു എന്നും പിന്നീടുള്ള 10 വര്‍ഷം സാങ്കേതിക വിദ്യ വികസിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. അവസാന ദശകത്തില്‍ വിശദമായ ഡിസൈന്‍ തയ്യാറാക്കുകയും പദ്ധതിക്കായുള്ള ഫണ്ട് സ്വരൂപിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
50 മെഗാഹെര്‍ട്സ് മുതല്‍ 25 ജിഗാഹെര്‍ട്സ് വരെയുള്ള ഫ്രീക്വന്‍സി റേഞ്ചിലായിരിക്കും പ്രവര്‍ത്തനം. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള സ്രോതസ്സുകളില്‍ നിന്ന് വരുന്ന വളരെ ദുര്‍ബലമായ റേഡിയോ സിഗ്നലുകള്‍ കണ്ടെത്താന്‍ ഇത് ടെലിസ്കോപ്പിനെ പ്രാപ്തമാക്കും.
അന്യഗ്രഹ ജീവികൾ ഉണ്ടോ എന്ന കാര്യത്തിൽ ടെലിസ്കോപ്പ് പരിശോധനകൾ നടത്തും. ശാസ്ത്രലോകത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കാന് ടെലിസ്കോപ്പിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, യു.കെ, ചൈന, ഇറ്റലി, നെതര്‍ലന്റ്സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്റ് എന്നിവരാണ് നിലവില്‍ ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്ന രാജ്യങ്ങള്‍. ഏതെങ്കിലും ഒരു ഘട്ടത്തില്‍ വെച്ച് പദ്ധതിയുടെ ഭാഗമാകാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന കാര്യം ഇന്ത്യ, ജപ്പാന്, കാനഡ, സ്വീഡന് തുടങ്ങിയ രാജ്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് സ്ക്വയര്‍ കിലോമീറ്റര്‍ അറെയ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഫില്‍ ഡയമണ്ട് വ്യക്തമാക്കി.
Content Highlights: work begins in Western Australia on world’s most powerful radio telescopes
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..