Photo: Mathrubhumi
ആഗോള തലത്തില്‍ ജനപ്രീതിയാര്‍ജിച്ച വേഡില്‍ ഗെയിമിന്റെ മലയാളം പതിപ്പ് മാതൃഭൂമി.കോമില്. ഒളിഞ്ഞിരിക്കുന്ന പദം കണ്ടുപിടിക്കുന്നതാണ് ഈ കളിയുടെ ലക്ഷ്യം. നിഘണ്ടുപദങ്ങള്ക്ക് പുറമെ വ്യക്തികളുടേയും സ്ഥലങ്ങളുടേയും പേരുകളും സിനിമാ പേരുകളും ഉള്‍പ്പെടുത്തിയാണ് മലയാളം വേഡില്‍ ഗെയിം തയ്യാറാക്കിയിരിക്കുന്നത്.
ഏഴ് തവണ വിവിധ വാക്കുകള്‍ പരീക്ഷിച്ച് മറഞ്ഞിരിക്കുന്ന വാക്കുകള്‍ പ്രവചിക്കാം. ഓരോ തവണ നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ യഥാര്‍ത്ഥ വാക്കിലെ അക്ഷരങ്ങളുണ്ടെങ്കില്‍ അവ ഗെയിം ചൂണ്ടിക്കാണിക്കും.
ചാരനിറത്തിലുള്ള അക്ഷരങ്ങള്‍ ആണ് കാണുന്നത് എങ്കില്‍. ആ അക്ഷരങ്ങള്‍ മറഞ്ഞിരിക്കുന്ന വാക്കില്‍ ഇല്ല എന്നാണ് അര്‍ത്ഥം. പച്ച നിറത്തിലുള്ളതാണെങ്കില്‍ ആ അക്ഷരം മറഞ്ഞിരിക്കുന്ന വാക്കില്‍ ഉള്ളതാണെന്നും യഥാസ്ഥാനത്താണുള്ളതെന്നും അര്‍ത്ഥമാക്കുന്നു.
മഞ്ഞ നിറത്തിലുള്ളതാണെങ്കില്‍ ഈ അക്ഷരം മറഞ്ഞിരിക്കുന്ന വാക്കില്‍ ഉണ്ടെന്നും എന്നാല്‍ സ്ഥാനം മാറിയിട്ടുണ്ടെന്നും സൂചന നല്കുന്നു.
ഈ സൂചനകള്‍ മനസിലാക്കി വേണം തുടര്‍ന്നുള്ള വാക്കുകള്‍ പ്രവചിക്കാന്‍.
2021 ഒക്ടോബറില്‍ ഇന്ത്യന്‍ വംശജയായ കാമുകി പാലക് ഷായ്ക്ക് വേണ്ടി ബ്രിട്ടീഷ് എഞ്ചിനീയറായ ജോഷ് വാഡിലാണ് വേഡില്‍ ഗെയിം ആദ്യമായി നിര്‍മിച്ചത്. റെഡ്ഡിറ്റിലെ ഒരു എഞ്ചിനീയറാണ് വാഡില്‍. ഈ ഗെയിമിന് പക്ഷെ അതിവേഗം ദശലക്ഷക്കണക്കിന് പ്രതിദിന ഉപഭോക്താക്കളെ ലഭിച്ചു. ഈ ജനപ്രീതിയ്ക്കിടയില്‍ മാധ്യമ സ്ഥാപനമായ ന്യൂയോര്‍ക്ക് ടൈംസ് 2022 ഫെബ്രുവരിയില്‍ വേഡിലിനെ ഏറ്റെടുത്ത് ന്യൂയോര്‍ക്ക് ടൈംസ് വെബ്സൈറ്റിന്റെ ഭാഗമാക്കിയിരുന്നു.
പാമ്പിൽ ഉണ്ട് ചേമ്പിൽ ഇല്ല, കയറിലുണ്ട് കവറിലില്ല, മാസത്തിൽ ഉണ്ട് മാനത്ത് ഇല്ല, ഏതാണാ വാക്ക് ? എന്ന ഈ കളിയുടെ പരിഷ്കരിച്ച സോഫ്റ്റ്വെയർ പതിപ്പാണ് വേര്‍ഡില്‍ എന്ന് പറയാം.
ഗെയിം എങ്ങനെ കളിക്കണമെന്നുള്ള സമ്പൂര്‍ണ വിവരങ്ങള്‍ https://www.mathrubhumi.com/wordplay എന്ന പേജില്‍ വിശദമായി നല്‍കിയിട്ടുണ്ട്. അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഭാഷയായതിനാല്‍ ഇത് ലളിതമായി കളിക്കുന്നതിന് ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായും വായിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..