'വേഡ്ൽ' ഗെയിം | photo: ap
ന്യൂയോര്‍ക്ക്: ഇക്കൊല്ലം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞത് 'വേഡ്ല്‍' ഗെയിമിനെക്കുറിച്ച്. ഇലക്ഷന് റിസല്‍റ്റ്, ക്വീന്‍ എലിസബത്ത്, യുക്രൈന് തുടങ്ങിയ കൂടുതല്‍ വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങളെ മറികടന്നാണ് വേഡ്ല്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഗൂഗിളിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വേഡ്ലിന്റെ 'ആധിപത്യം' വ്യക്തമാക്കുന്നത്.
ഓരോ ദിവസവും അഞ്ചക്ഷരമുള്ള ഒരു വാക്ക് ഊഹിച്ച് കണ്ടെത്തലാണ് വേഡ്ല്‍ ഗെയിം. ഊഹിക്കാന്‍ അവസരം പരമാവധി ആറു തവണമാത്രം. ഓരോ തവണയും പരീക്ഷിക്കുന്ന വാക്കില്‍നിന്ന് ശരിയായ വാക്കിലേക്കുള്ള സൂചന ലഭിക്കും. വേഡ്ല്‍ ഗെയിം കളിക്കാനോ, ഓരോ ദിവസവും വേഡ്ലിന്റെ ഉത്തരമാകാന്‍ സാധ്യതയുള്ള വാക്കുകള്‍ കണ്ടെത്താനോ വേണ്ടിയാണ് ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്.
ന്യൂയോര്‍ക്ക് ടൈംസാണ് വേഡ്ലിന്റെ ഉടമ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്രൂക്ലിനിലെ സോഫ്റ്റ്വേര്‍ എന്‍ജിനിയറായ ജോഷ് വാഡില്‍ ആണ് വേഡ്ല്‍ ഗെയിം അവതരിപ്പിച്ചത്. വളരെപ്പെട്ടെന്നുതന്നെ ലളിതമായ ഈ ഗെയിമിന് ലോകംമുഴുവന്‍ ആരാധകരുണ്ടായി. അതോടെ വന്‍തുകനല്‍കി ന്യൂയോര്‍ക്ക് ടൈംസ് വേഡ്ല്‍ ഏറ്റെടുക്കുകയായിരുന്നു.
Content Highlights: Wordle is 2022 s top Google search term
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..