Women astronauts selected for nasa artemis moon mission | Photo: twitter@women_nasa
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ ലക്ഷ്യമിട്ട് നാസ ആസൂത്രണം ചെയ്യുന്ന ആര്‍തെമിസ് മിഷന്റെ ഭാഗമാവാന്‍ ഒമ്പത് വനിതകളും. ഇവര്‍ ഉള്‍പ്പടെ 18 അംഗ ബഹിരാകാശ സഞ്ചാരികളെയാണ് പ്രാഥമിക ടീമായി തിരഞ്ഞെടുത്തിട്ടുള്ളത്.
2024-ഓടെ ആര്‍തെമിസ് മിഷന്റെ ഭാഗമായി മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാന്‍ നാസ ലക്ഷ്യമിടുന്നു. ചന്ദ്രനില്‍ ആദ്യമായി ഒരു വനിത കാല് കുത്തും എന്ന സവിശേഷതയും ഈ പദ്ധതിയ്ക്കുണ്ട്.
ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആര്‍തെമിസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കൈല ബാരന്, ക്രിസ്റ്റീന ഹാമോക് കൊച്ച്, നികോള്‍ എ. മാന്‍, ആനി മക് ക്ലെയ്ന്, ജെസിക മെയര്‍, ജാസ്മിന് മൊഗബെലി, കേറ്റ് റൂബിന്‍സ്, ജസീക വാറ്റ്കിന്‍സ്, സ്റ്റെഫനി വില്‍സണ്‍ എന്നിവരാണ് ആര്തെമിസിന്റെ ഭാഗമായ വനിതകള്‍. ജോസഫ് അകാബ, മാത്യൂ ഡൊമിനിക്, വിക്ടര്‍ ഗ്ലോവര്‍, വാറന്‍ ഹോബര്‍ഗ്, ജോണി കിം, ജെല്‍ ലിന്‍ഡ്ഗ്രെന്‍, ഫ്രാങ്ക് റുബിയോ, സ്കോട്ട് ടിങ്കിള്‍ എന്നിവരാണ് ആര്തെമിസിന്റെ ഭാഗമായ മറ്റുള്ളവര്‍.
എന്നാല്‍, ഇവര്‍ മാത്രമായിരിക്കില്ല ആര്‍തെമിസ് പദ്ധതിയുടെ ഭാഗമാവുക. അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തം ആര്‍തെമിസ് പദ്ധതിയിലും കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് നാസ. അതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരികളും ആര്‍തെമിസ് ടീമിന്റെ ഭാഗമായേക്കും.
ചാന്ദ്ര ദൗത്യത്തിന് പിന്നാലെ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനും നാസ പദ്ധതിയിടുന്നു.
Content Highlights: women astronauts selected for nasa artemis moon mission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..