Photo: AFP
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് 200 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. നിരന്തരം അപ്‌ഡേറ്റുകള്‍ എത്തിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്ന് കൂടിയാണിത്.
'വാബീറ്റാ ഇന്‍ഫോ' വെബ്‌സൈറ്റ് നല്‍കുന്ന പുതിയ വിവരം അനുസരിച്ച് വാട്‌സാപ്പ് പുതിയൊരു ഫീച്ചര്‍ പരീക്ഷിക്കുകയാണ്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളില്‍ ആ സന്ദേശം എഡിറ്റ് ചെയ്യാനാവും. ആപ്പിള്‍ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനകം ലഭ്യമാണ്.
അയച്ച സന്ദേശങ്ങളില്‍ തെറ്റുകള്‍ വന്നാലോ വ്യാകരണ പിശക് വന്നാലോ ഇനി എന്തെങ്കിലും വിവരങ്ങള്‍ അതില്‍ ചേര്‍ക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ എഡിറ്റ് ഫീച്ചര്‍ പ്രയോജനപ്പെടുത്താനാവും.
വാട്‌സാപ്പിന്റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചര്‍ വാബീറ്റ ഇന്‍ഫോ കണ്ടെത്തിയത്. ഇപ്പോഴും നിര്‍മാണ ഘട്ടത്തിലാണിത്.
Content Highlights: whatsapp working on sent message edit feature
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..