Photo: AFP
നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഇപ്പോഴിതാ തങ്ങളുടെ ആന്‍ഡ്രോയിഡ് ബീറ്റ ആപ്പില്‍ 'ലോക്ക് ചാറ്റ്' എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്. എന്താണ് ഈ പുതിയ സംവിധാനം?
വാട്‌സാപ്പിലെ ചാറ്റുകള്‍ മറച്ചുവെക്കാന്‍ സഹായിക്കുന്ന സൗകര്യമാണ് ലോക്ക് ചാറ്റ്. വാട്‌സാപ്പിലെ സ്വകാര്യ ചാറ്റുകള്‍ മറ്റുള്ളവര്‍ കാണാതെ മറച്ചുവെക്കാന്‍ ഈ സൗകര്യം സഹായിക്കും. വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്.
ലോക്ക് ചെയ്ത ചാറ്റുകള്‍ ഉപഭോക്താവിന്റെ ഫിംഗര്‍പ്രിന്റോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ തുറക്കാനാവൂ. ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ഓട്ടോമാറ്റിക് ആയി ശേഖരിക്കപ്പെടില്ല.
വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചര്‍ ആയതിനാല്‍ ഇത് എന്നുമുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാകുമെന്ന് പറയാനാവില്ല. ഇതിന് പുറമെ പുതിയ ടെക്സ്റ്റ് എഡിറ്റര്‍ ഫീച്ചറും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.
Content Highlights: WhatsApp working on new 'Lock chat' feature for Android beta
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..